സുരേന്ദ്രനു മല കയറാൻ അനുവാദമില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

k-surendran-press-meet-after-bail
SHARE

കൊച്ചി∙ ശബരിമല ദര്‍ശനത്തിന് അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട്‌ ബിജെപി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ സുരേന്ദ്രന് പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. മകരവിളക്കിനു ശബരിമലയില്‍ പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി ബിജെപി നേതാവ് കെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ശബരിമലയിൽ ‌സ്ഥിതി ശാന്തമാണെന്നും അതു തകര്‍ക്കുമോയെന്നും കോടതി ചോദിച്ചിരുന്നു. സമാധാന അന്തരീക്ഷം നശിപ്പിക്കാൻ ബോധപൂർവമായ ശ്രമമാണു പ്രതി നടത്തുന്നതെന്നും ഈ സീസണില്‍ പ്രവേശിപ്പിക്കരുതെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെ ആയിരുന്നു നേരെത്തെ ഹൈക്കോടതി സുരേന്ദ്രനു ജാമ്യം അനുവദിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA