ഷാർജ∙ ഏഷ്യൻ കപ്പ് ഫുട്ബോളിൽനിന്ന് ഇന്ത്യ തോറ്റു പുറത്തായതിനു തൊട്ടു പിന്നാലെ രാജി പ്രഖ്യാപനവുമായി കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ (56). ബഹ്റൈനെതിരായ ഇന്ത്യയുടെ മൽസരത്തിനു ശേഷമായിരുന്നു പ്രഖ്യാപനം. വിം കോവർമാൻസിന്റെ പിൻഗാമിയായി 2015ൽ ഇന്ത്യയുടെ പരിശീലകനായി ചുമതലയേറ്റ കോൺസ്റ്റന്റൈനു കീഴിൽ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 173–ാം സ്ഥാനത്തുനിന്ന് 97–ാം സ്ഥാനത്തേക്ക് ഉയർന്നിരുന്നു.