ശബരിമല: നരേന്ദ്ര മോദിയുടെ പരാമർശത്തിൽ കോടതിയലക്ഷ്യത്തിനു കേസെടുക്കണമെന്ന് യച്ചൂരി

sitaram-yechury
SHARE

ന്യൂ‍ഡൽഹി∙ ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എൽഡിഎഫ് സർക്കാരിനെതിരെ നടത്തിയ പരാമർശത്തിൽ കോടതിയലക്ഷ്യത്തിനു സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. പ്രധാനമന്ത്രി പദത്തിൽ ഇരുന്നു കൊണ്ട് നടത്താൻ പാടില്ലാത്ത പ്രസ്താവനകളായിരുന്നു മോദിയുടേത്. ഭരണഘടനാപരമായ ഉത്തരവാദിത്വം മോദിക്കുണ്ട്. നിയമവാഴ്ചയാണു രാജ്യത്തു നടപ്പാകേണ്ടത്. ആൾക്കൂട്ടത്തിന്റെ നിയമമല്ലെന്നും സീതാറാം യച്ചൂരി ട്വീറ്ററിൽ കുറിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA