പാക്ക് സൈന്യത്തിനെതിരെ ശക്തമായ നടപടികളുമായി ഇന്ത്യ; തിരിച്ചടിയിൽ 5 പേർ കൊല്ലപ്പെട്ടു

ന്യൂഡൽഹി∙ പാക്കിസ്ഥാന്റെ വെടിനിർത്തൽ ലംഘനത്തിനെതിരെ ശക്തമായ തിരിച്ചടിയുമായി ഇന്ത്യൻ സൈന്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടത്തുന്ന പ്രത്യാക്രമണങ്ങളിൽ അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. കടുത്ത തിരിച്ചടിയാണ് ഇന്ത്യൻ സൈന്യം നൽകി വരുന്നതെന്ന് നോർത്തേൺ കമാൻഡ് മേധാവി ലഫ്. ജനറൽ രൺബീർ സിങ് അറിയിച്ചു.

2018 സുരക്ഷാസേനകൾക്കു മികച്ച വർഷമായിരുന്നു. 250 ഭീകരരാണ് കൊല്ലപ്പെട്ടത്. 54 പേരെ ജീവനോടെ പിടികൂടാനായി. 4 പേർ കീഴടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.