ആം ആദ്മി ചെറുപാർട്ടി; അവർ വരും പോകും: സഖ്യം തള്ളി ഷീല ദീക്ഷിത്

Sheila-Dixit-1
SHARE

ന്യൂഡൽഹി ∙ പൊതുതിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുമായുള്ള സഖ്യസാധ്യതകൾ തള്ളി കോൺഗ്രസ് ഡൽഹി അധ്യക്ഷ ഷീല ദീക്ഷിത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കാനും ജയിക്കാനുമുള്ള ശേഷി കോൺഗ്രസിനുണ്ടെന്നും അവർ പറഞ്ഞു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയെ (എഎപി) കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ഡൽഹിയിൽ മാത്രമേ എഎപി ഉള്ളൂ. മറ്റേതെങ്കിലും സംസ്ഥാനത്ത് അവരുടെ സജീവ സാന്നിധ്യമുണ്ടോ? ഗുജറാത്തിലോ രാജസ്ഥാനിലോ അവരുണ്ടോ? എഎപി ചെറിയൊരു പാർട്ടിയാണ്. അവർ വരും പോകും– ഷീല പറഞ്ഞു.

മൂന്നു തവണ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് കഴിഞ്ഞ ദിവസമാണു സംസ്ഥാന കോൺഗ്രസ് അധ്യക്ഷയായി ചുമതലയേറ്റത്. കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി 2015ലെ തിരഞ്ഞെടുപ്പിൽ‌ ഷീല ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചാണ് അധികാരത്തിലെത്തിയത്. പൊതുതിരഞ്ഞെടുപ്പിനെ പേടിയില്ലെന്നും കോൺഗ്രസ് ഒലിച്ചു പോകില്ലെന്നും ഷീല അവകാശപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA