തൃശൂർ∙ മാന്ദാമംഗലം പള്ളിയിലെ ഓർത്തഡോക്സ്– യാക്കോബായ തർക്കത്തിന് താൽക്കാലിക പരിഹാരം. വ്യാഴാഴ്ച പരസ്പരം കല്ലേറു നടത്തിയതിനെത്തുടർന്നു പ്രദേശത്തു സംഘർഷം നിലനിൽക്കുകയായിരുന്നു.
ഓർത്തഡോക്സ് സഭാംഗങ്ങൾ പള്ളിക്കു പുറത്തും യാക്കോബായ അംഗങ്ങൾ പള്ളിക്കകത്തും ക്യാംപ് ചെയ്യുകയായിരുന്നു. കലക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെത്തുടർന്നാണ് ഇരു കൂട്ടരും പിരിഞ്ഞു പോകാൻ തീരുമാനിച്ചത്.