ആലപ്പുഴ • സംസ്ഥാനത്തെ ബിഎസ്എൻഎൽ പ്രീപെയ്ഡ് നെറ്റ് വർക്ക് തകരാറിൽ. ഇന്ന് രാവിലെ മുതലാണ് പ്രീപെയ്ഡ് കണക്ഷനുകളിൽ ഔട്ട് ഗോയിംഗ് സേവനം തടസ്സപ്പെട്ടത്. ഇൻകമിങ് ലഭിക്കുന്നുണ്ടെങ്കിലും പുറത്തേക്ക് കോൾ ചെയ്യാൻ സാധിക്കാത്തത് ഉപയോക്താക്കളെ വട്ടംകറക്കി.
പ്രീപെയ്ഡ് കണക്ഷനുകളിൽ മാത്രമാണ് പ്രശ്നങ്ങൾ കാണിച്ചത് ഇത് ഇപ്പോഴും തുടരുകയാണ്. ചില മൊബൈൽ സ്വിച്ച് ഏരിയകളിൽ മാത്രമാണ് പ്രശ്നങ്ങൾ ഉള്ളതെന്നും ഇത് പരിഹരിക്കാനുള്ള നടപടികൾ വേഗത്തിൽ നടന്നു വരുന്നതായും ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു.