പ്രായം നോക്കുന്ന യന്ത്രമില്ല; വൈദ്യുതി നിരക്കിൽ വലിയ വർധന ഉണ്ടാകില്ല: മന്ത്രി മണി

M_M_Mani
SHARE

തൊടുപുഴ ∙ ശബരിമലയിൽ എത്തിയ യുവതികളുടെ പട്ടിക സർക്കാർ നൽകിയതിൽ അപാതകളുണ്ടെങ്കിൽ ബന്ധപ്പെട്ടവർ പരിശോധിക്കുമെന്നു മന്ത്രി എം.എം.മണി. പ്രായം നോക്കുന്ന യന്ത്രം ആരുടെയും കയ്യിലില്ല. ‌ഇക്കാര്യത്തിൽ വിവാദമുണ്ടാക്കുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി നിരക്കു വർധന റഗുലേറ്ററി കമ്മിഷന്റെ പരിഗണനയിലാണ്. ഭാരിച്ച വർധന ഉണ്ടാകില്ല. പ്രോട്ടോക്കോളിന്റെ നടപടിക്രമങ്ങൾ സംബന്ധിച്ച് പി.ജെ.ജോസഫ് എംഎൽഎയ്ക്ക് നിയമബോധമില്ലാത്തതിനാലാണു അദ്ദേഹം മുഖ്യമന്ത്രിയുടെ ചടങ്ങിൽനിന്നു വിട്ടു നിന്നത്. മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങിൽ, അധ്യക്ഷനാക്കിയില്ലെന്ന പേരു പറഞ്ഞു പരിപാടി ബഹിഷ്കരിക്കുന്നതു ബാലിശമാണെന്നും മന്ത്രി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA