കൊച്ചി∙ റസൂൽ പൂക്കൂട്ടിക്കു ഗോൾഡൻ റീൽ പുരസ്കാരത്തിന് നോമിനേഷൻ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ രജനീകാന്ത് ചിത്രം 2.0 യിലെ ശബ്ദമിശ്രണത്തിനാണ് നോമിനേഷൻ ലഭിച്ചത്.
വിദേശഭാഷാചിത്രങ്ങളിലെ മികച്ച സൗണ്ട് ഡിസൈനിങ് വിഭാഗത്തിലാണ് പരിഗണിക്കുന്നത്. 2009–ൽ, മികച്ച ശബ്മിശ്രണത്തിനുള്ള ഓസ്കർ പുരസ്കാരം റസൂൽ പൂക്കുട്ടിക്കു ലഭിച്ചിരുന്നു.