കൊച്ചി∙ വാലന്റൈന്‍സ് ദിനാഘോഷങ്ങള്‍ക്കു നിറം പകരാന്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയിലെത്തും. എംജെ ഇന്‍ഫ്രാസ്ട്രക്ചര്‍, നക്ഷത്ര എന്‍ര്‍ടെയിന്‍മെന്റ്‌സ് എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന 'വാലന്റൈന്‍സ് നൈറ്റ് 2019'ലാണ് സണ്ണി ലിയോൺ പങ്കെടുക്കുക. ഫെബ്രുവരി 14ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകിട്ട് 6ന് ആരംഭിക്കുന്ന സംഗീത-നൃത്ത പരിപാടിക്ക് സണ്ണി ലിയോണിനോടൊപ്പം പ്രശസ്ത ബോളിവുഡ് പിന്നണി ഗായിക തുളസി കുമാര്‍ പങ്കെടുക്കും.
ആദ്യമായാണ് തുളസി കുമാര്‍ കേരളത്തില്‍ സംഗീത-നൃത്ത പരിപാടി അവതരിപ്പിക്കുന്നത്. കൂടാതെ ഇന്ത്യന്‍ ഡാന്‍സ് ഇതിഹാസം എംജെ5, മലയാളം പിന്നണി ഗായിക മഞ്ജരി, വയലിനിസ്റ്റ് ശബരീഷ് തുടങ്ങി വലിയ താരനിര 'വാലന്റൈന്‍സ് നൈറ്റ് 2019'ന്റെ ഭാഗമാകും. നാല് വിഭാഗങ്ങളിലായി 12,000 പേര്‍ക്ക് പരിപാടി ആസ്വദിക്കാനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈനിലും സംഘാടകര്‍ സ്ഥാപിച്ചിട്ടുള്ള പ്രത്യേക ഔട്ട്‌ലെറ്റുകളിലും ടിക്കറ്റുകള്‍ ലഭ്യമാണ്. ഗോള്‍ഡ്-1000, ഡയമണ്ട്-3500, പ്ലാറ്റിനം-5000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ടിക്കറ്റിന് ജിഎസ്ടി ബാധകം.