മധ്യപ്രദേശിൽ ബിജെപി നേതാവിനെ ആക്രമിച്ച് സ്വർണവും പണവും കവർന്നു

Jitendra-Soni-was-admitted-to-hospital
SHARE

ഭോപ്പാൽ∙ മധ്യപ്രദേശിലെ ബർവാനിയിൽ ബിജെപി നേതാവിനെ ആക്രമിച്ച് സ്വർണവും പണവും കവർന്നു. പ്രാദേശിക നേതാവായ ജിതേന്ദ്ര സോണിയാണ് ആക്രമിക്കപ്പെട്ടത്. രാഷ്ട്രീയ പ്രവർത്തകനും സ്വർണവ്യാപാരിയുമായ ജിതേന്ദ്ര മാർക്കറ്റിൽനിന്ന് തിരിച്ചുവരുമ്പോഴായിരുന്നു ആക്രമണം.

ജിതേന്ദ്രയിൽനിന്ന് സ്വർണാഭരണങ്ങളും 30 കിലോയോളം വെള്ളിയും പണവും കവർന്നു. കൂടാതെ അദ്ദേഹത്തിന്റെ കാറിന്റെ താക്കോലുമായിട്ടാണ് മോഷ്ടാക്കൾ കടന്നത്. കഴിഞ്ഞ ദിവസം മറ്റൊരു ബിജെപി നേതാവിനെ ഇവിടെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. രാവിലെ നടക്കാൻ പോയ മനോജ് താക്കറെയുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA