ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം കൊച്ചിയിലെത്തി; പരോള്‍ മാതാവിനെ പരിചരിക്കാൻ

കൊച്ചി∙ തൃശൂരിലെ ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം മാതാവിനെ കാണാന്‍ കൊച്ചിയിലെത്തി. പ്രായമായ മാതാവിനെ പരിചരിക്കാന്‍ ഒരാഴ്ച പരോളാവശ്യപ്പെട്ട് നിഷാമിന്റെ ഭാര്യ നല്‍കിയ ഹര്‍ജിയിൽ മൂന്നുദിവസം മാതാവിനൊപ്പം ചിലവഴിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് ഇന്നുമുതല്‍ 23 വരെ കടവന്ത്രയിലെ ഫ്ലാറ്റില്‍ നിഷാമിന് മാതാവിനൊപ്പം സമയം ചിലവഴിക്കാം.

കോടതി വിധിയനുസരിച്ച് ഇന്നലെ വൈകിട്ട് സബ്ജയിലിലെത്തിച്ച നിഷാമിലെ രാവിലെയാണു കടവന്ത്രയിലെ ഫ്ലാറ്റിലെത്തിച്ചത്. രാവിലെ ഒന്‍പതു മുതല്‍ അഞ്ചു വരെ നിഷാമിനു മാതാവിനൊപ്പം കഴിയാം. അഞ്ചിനുശേഷം സബ്ജയിലിലേക്കു മടങ്ങണം. മൊബൈല്‍ ഉപയോഗിക്കാനോ മറ്റുളളവരുമായി സംസാരിക്കാനോ അനുവാദമില്ല. നിഷാമിനെ നിരീക്ഷിക്കാന്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.