പ്രവാസി ഭാരതീയ പുരസ്കാര പട്ടികയിൽ ഗീത ഗോപിനാഥും വിനോദൻ തഴിക്കുനിയിലും

gita-gopinath-afp
SHARE

ന്യൂഡൽഹി∙ പ്രവാസി ഭാരതീയ പുരസ്കാര പട്ടികയിൽ രണ്ടു മലയാളികളും. രാജ്യാന്തര നാണയനിധി (ഐഎംഎഫ്) മുഖ്യ സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥും ഒമാനിൽനിന്നുള്ള വിനോദൻ തഴിക്കുനിയിലുമാണു പട്ടികയിൽ ഇടംപിടിച്ചിരിക്കുന്ന മലയാളികളെന്നാണു സൂചന. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചിരുന്ന ഗീത ഗോപിനാഥ് ഐഎംഎഫിലെ പദവി ലഭിച്ചതിനെത്തുടർന്നാണു സ്ഥാനമൊഴിഞ്ഞത്. പുരസ്കാരങ്ങൾ ബുധനാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കും.

അതേസമയം, 15ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ‘പുതിയ ഇന്ത്യയുടെ നിർമാണത്തിൽ പ്രവാസി ഇന്ത്യക്കാരുടെ പങ്ക്’ എന്നതാണ് ഈ വർഷത്തെ വിഷയം. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത് ആണ് മുഖ്യാതിഥി. നോർവേ പാർലമെന്റംഗം ഹിമാൻഷു ഗുലതി പ്രത്യേക ക്ഷണിതാവാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA