ന്യൂഡൽഹി∙ കേന്ദ്ര റയിൽവേ മന്ത്രി പിയൂഷ് ഗോയലിനു ധനമന്ത്രാലയത്തിന്റെ അധികചുമതല നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരം രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ചികിൽസയ്ക്കായി അമേരിക്കയിൽ പോയ സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ ഫെബ്രുവരി 1നു പിയൂഷ് ഗോയൽ ഇടക്കാല ബജറ്റ് അവതരിപ്പിക്കാനുള്ള സാധ്യതയേറി.
ഈ മാസം 13നാണ് അരുൺ ജയ്റ്റ്ലി മെഡിക്കൽ പരിശോധനയ്ക്കായി അമേരിക്കയിൽ പോയത്. ബജറ്റ് അവതരിപ്പിക്കുന്നതിനായി 25ന് തിരിച്ചെത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.