ന്യൂഡല്‍ഹി ∙ പ്രിയങ്ക ഗാന്ധിയെ ജനറൽ സെക്രട്ടറിയാക്കാനുള്ള തീരുമാനമെടുത്തതു രാഹുൽ ഗാന്ധിയെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി. യുപിക്കു പുറമെ രാജ്യത്തുടനീളം കോൺഗ്രസിന് ഊർജം പകരുന്ന തീരുമാനമാണത്.
ജ്യോതിരാദിത്യ സിന്ധ്യ, കെ.സി. വേണുഗോപാൽ എന്നിവരെയും ഉൾപ്പെടുത്തിയുള്ള പുനഃസംഘടന പാർട്ടിക്കും അണികൾക്കും ആവേശം നൽകും. കോൺഗ്രസിൽ കുടുംബാധിപത്യമാണെന്ന ആക്ഷേപം ജനങ്ങൾ നിരാകരിച്ചതാണ്. മോദി ഭരണത്തിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും ആന്റണി പറഞ്ഞു.