സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി എൻ. അനിരുദ്ധൻ തന്നെ; കാനം വിഭാഗത്തിന് തിരിച്ചടി

കൊല്ലം ∙ സിപിഐ ജില്ലാ സെക്രട്ടറിയായി എൻ. അനിരുദ്ധൻ തുടരും. അനിരുദ്ധനെ മാറ്റി പകരം ആർ. രാജേന്ദ്രനെ ജില്ലാ സെക്രട്ടറിയാക്കാനുള്ള സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം ജില്ലാ കൗൺസിൽ യോഗം തള്ളി.

ഫലത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിനേറ്റ തിരിച്ചടിയായി ഇത്.