കൊല്ലം ∙ ഹാരിസൺസ് ഭൂമി ക്രമപ്പെടുത്തൽ സംബന്ധിച്ചു മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും രാഷ്ട്രീയ ധാരണയിലെത്തിയിട്ടുണ്ടെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ധാരണയെന്തെന്ന് ഇപ്പോൾ പറയാനാകില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതു മന്ത്രിസഭയാണ്. മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുനിയമന വിവാദത്തിൽ ക്രമവിരുദ്ധമായ ഒന്നും നടന്നിട്ടില്ല. മന്ത്രിയുടെ ബന്ധുവായതു കൊണ്ടു നിയമനം കിട്ടാതിരിക്കാനും നിഷേധിക്കാനും പറ്റില്ല. നിയമവിരുദ്ധമായി ഒന്നും നടന്നതായി സർക്കാരിനു സംശയമില്ലെങ്കിൽ വിജിലൻസ് അന്വേഷണത്തിനു വിടേണ്ട ആവശ്യമില്ല. ആക്ഷേപമുള്ളവർക്കു മറ്റു മാർഗങ്ങൾ തേടാമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ഓൾ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (എഐടിയുസി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹാരിസൺസ് ഭൂമി: മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും രാഷ്ട്രീയ ധാരണയിലെത്തിയിട്ടുണ്ടെന്നു കാനം
മനോരമ ലേഖകൻ
MORE IN LATEST NEWS
-
സമാധാന യോഗം ബഹിഷ്കരിച്ച് യുഡിഎഫ്; പത്താം ക്ലാസ് വിദ്യാർഥിയും കസ്റ്റഡിയിൽ
-
‘സന്ദീപ് നായരുടെ മൊഴി ഞെട്ടിക്കുന്നത്; പൂർണമായി വെളിപ്പെടുത്താനാവില്ല’
-
കേരളത്തിൽ തുടർഭരണമോ? ഭരണമാറ്റമോ? ഫലം പ്രവചിക്കൂ, സമ്മാനം നേടൂ
-
കടൽ ‘തിളയ്ക്കുന്നു’; ഇന്ത്യൻതീരം വിട്ട് മീനുകൾ കറാച്ചിയിലേക്കും ഒമാനിലേക്കും
-
മറക്കാനാകാത്ത നിമിഷങ്ങൾ: പ്രധാനമന്ത്രിക്ക് വാക്സീൻ നൽകിയ അനുഭവം പങ്കുവച്ച് നഴ്സ്
-
എന്നെ ‘പാഴ്’ എന്ന് വിളിച്ചത് പ്രതികാരം; പിന്നിലെ കഥ പറഞ്ഞ് അനിൽ ആന്റണി
RELATED STORIES
FROM ONMANORAMA
-
Kerala Assembly Elections: Counting of votes likely to take longer
-
Toyota unveils new cars with advanced driving assist technology
-
People complain after 35 cobra hatchlings released near human habitat areas
-
COVID-19: India reports highest daily spike with over 1.26 lakh new cases
-
COVID-19: Vaccination at workplaces from Sunday