തൃശൂർ ∙ നിയമസഭ ബജറ്റ് സമ്മേളനത്തിലെ നയപ്രഖ്യാപനത്തില്‍ വസ്തുതാവിരുദ്ധമായ രാഷ്ട്രീയ പ്രസംഗമാണു സർക്കാർ നടത്തിയതെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. കേന്ദ്ര വിരുദ്ധ രാഷ്ട്രീയം ആടിത്തീർക്കാൻ ജനങ്ങളുടെ ചെലവിൽ നിയമസഭയെ ഉപയോഗിക്കരുത്. നിയമസഭയെ അപമാനിച്ചു ഗവർണർ പദവിയോട് അനാദരവു കാട്ടിയ സർക്കാർ നടപടിയിൽ ബിജെപി പ്രതിഷേധിക്കുന്നുവെന്നും രമേശ് പറഞ്ഞു.