തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ല; ഉമ്മൻ ചാണ്ടി മൽസരിക്കുന്നത് നല്ലത്: വി.എം. സുധീരൻ

VM-Sudheeran-1
SHARE

കാസർകോട് ∙ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്നു കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. "2009ൽ തന്നെ ഞാൻ അതു പറഞ്ഞതാണ്. എനിക്കു ന്യായമായ അവസരങ്ങൾ ലഭിച്ചതാണ്. യുവാക്കൾക്കും പുതുമുഖങ്ങൾക്കും അവസരം നൽകണം. എന്നാൽ അനിവാര്യമായവർ മാറി നി‍ൽക്കരുത്. ഉമ്മൻ ചാണ്ടി മൽസരിക്കുന്നത് നല്ലതാണ്" – സുധീരൻ പറഞ്ഞു.

സർക്കാർ ഭൂമി നിയമവിരുദ്ധമായി കയ്യടക്കിയ ഹാരിസണും സംഘത്തിനും അനുകൂലമായ കോടതി വിധി സർക്കാർ ചോദിച്ചു വാങ്ങിയതാണെന്ന് സുധീരൻ പറഞ്ഞു. അന്വേഷണ കമ്മിഷനുകളുടെ റിപ്പോർട്ടുകളും ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെയും വിധി ഉൾപ്പെടെ സർക്കാരിനു അനുകൂലമായിട്ടും ഇത് സുപ്രീംകോടതിയിൽ ബോധ്യപ്പെടുത്തുന്നതിൽ വീഴ്ചകാണിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനു ആവശ്യമായ തുടർ നടപടികളോ നിയമ നിർമാണമോ നടത്താത്തതും ഗുരുതരമായ വീഴ്ചയാണ്.

മനപൂർവം ഹാരിസണും സംഘത്തെയും സഹായിക്കാനാണിത്. സർക്കാർ താൽപര്യം സംരക്ഷിക്കേണ്ട നിയമ, റവന്യു വകുപ്പു സെക്രട്ടറിമാർ ഹാരിസൺ കമ്പനിയുടെ വക്കാലത്ത് ഏറ്റെടുത്ത നിലയിലാണ് പ്രവർത്തിച്ചത്. ഇവരെ ഈ സ്ഥാനങ്ങളിൽ നിന്നു നീക്കണം. നിയമവിരുദ്ധമായി കയ്യടക്കിയ സർക്കാർ ഭൂമിക്കു പോക്കുവരവ് നടത്താനും നികുതി സ്വീകരിക്കാനും നടപടികളുണ്ടായാൽ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാകുമന്ന് സുധീരൻ മുന്നറിയിപ്പ് നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA