ഇടുക്കി∙ തൊടുപുഴയ്ക്കു സമീപം മൂലമറ്റത്ത് ഒഴുക്കിൽപ്പെട്ട കുട്ടിയെ രക്ഷിക്കാനായി കനാലിൽ ചാടിയ പിതാവ് മരിച്ചു. മരച്ചില്ലയിൽ പിടിച്ചു കിടന്നതിനാൽ കുട്ടി രക്ഷപ്പെട്ടു. കാസർകോട് രാജപുരം നിരവടി പ്രദീപൻ (45)ആണു മരിച്ചത്. മകൾ പൗർണമി(11) രക്ഷപ്പെട്ടു. മൂലമറ്റത്തെ ബന്ധു വീട്ടിൽ എത്തിയതായിരുന്നു ഇവർ.