തൊടുപുഴ∙ നെഞ്ചുവേദനയെ തുടർന്നു മന്ത്രി എം.എം. മണിയെ തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂലമറ്റം കെഎസ്ഇബിയുടെ സർക്യൂട്ട് ഹോമിലായിരുന്ന മന്ത്രിക്ക് ഇന്നു പുലർച്ചെ 3.30നാണു നെഞ്ചു വേദനയുണ്ടായത്. ആരോഗ്യനില തൃപ്തികരമാണെന്നു ആശുപത്രി എംഡി: ഡോ. തോമസ് എബ്രഹാം അറിയിച്ചു. വിദഗ്ധ ഡോക്ടർമാരുൾപ്പെട്ട സംഘം മന്ത്രിയെ പരിശോധിച്ചു.
നെഞ്ചുവേദന: മന്ത്രി എം.എം. മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
SHOW MORE