എം പാനൽ ജീവനക്കാരുടെ പിരിച്ചുവിടൽ; നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

kerala-assembly-niyamasabha
SHARE

തിരുവനന്തപുരം∙ കെഎസ്ആർടിസി എം പാനൽ ജീവനക്കാരുടെ പിരിച്ചുവിടലിനെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. വിഷയത്തിൽ സർക്കാരും മാനേജ്മെന്റും ഒത്തുകളിക്കുകയാണെന്നു പ്രതിപക്ഷം സഭയില്‍ ആരോപിച്ചു. വിഷയം ചർച്ച ചെയ്യണമെന്ന തിരുവഞ്ചൂർ‌ രാധാകൃഷ്ണന്റെ ആവശ്യം തള്ളി.

ഇത്രവലിയ കൂട്ടപ്പിരിച്ചുവിടൽ കെഎസ്ആർടിസി ചരിത്രത്തിൽ ആദ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാൽ സർ‌ക്കാരിന്റെ നടപടി തൊഴിൽ നിയമങ്ങൾ പാലിച്ചുള്ളതാണെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ മറുപടി നൽകി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർ‌ന്ന് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA