പത്തനംതിട്ട∙ പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാര വർമയെ പത്തനംതിട്ടയിൽ സ്ഥാനാർഥിയാക്കി ശബരിമല യുവതിപ്രവേശ വിധി സംസ്ഥാനത്തു മുഖ്യ തിരഞ്ഞെടുപ്പു വിഷയമാക്കാൻ ബിജെപി. ശശികുമാര വർമയുമായി ആശയ വിനിമയം നടത്തിയ ബിജെപി നേതൃത്വം അദ്ദേഹത്തെ....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാര വർമയെ പത്തനംതിട്ടയിൽ സ്ഥാനാർഥിയാക്കി ശബരിമല യുവതിപ്രവേശ വിധി സംസ്ഥാനത്തു മുഖ്യ തിരഞ്ഞെടുപ്പു വിഷയമാക്കാൻ ബിജെപി. ശശികുമാര വർമയുമായി ആശയ വിനിമയം നടത്തിയ ബിജെപി നേതൃത്വം അദ്ദേഹത്തെ സ്വതന്ത്രനായി നിർത്തുന്നതിന്റെ സാധ്യതകളും ആരാഞ്ഞു. ആർഎസ്എസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന അടിയന്തരാവസ്ഥ പീഡിതരുടെ സമ്മേളനത്തിൽ ശശികുമാര വർമ പങ്കെടുത്തതു ബിജെപിയോട് അടുക്കുന്നതിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നു.

പാർലമെന്റിലേക്കു മൽസരിക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും അയ്യപ്പന്റെ ശബ്ദം ലോക്സഭയിൽ മുഴങ്ങണമെന്നാണ് ആഗ്രഹിക്കുന്നതെന്നു പി.ജി.ശശികുമാര വർമ മനോരമയോടു പറഞ്ഞു. സുപ്രീം കോടതിയിൽ സർക്കാർ നിലപാടിനെതിരെ സ്വരം കടുപ്പിച്ച പന്തളം കൊട്ടാരം ബിജെപിയുടെ നിർദേശം സ്വീകരിച്ചേക്കുമെന്നാണു സൂചന. ശബരിമല മുഖ്യ തിരഞ്ഞെടുപ്പു വിഷയമാക്കിയാൽ കേരളം മുഴുവൻ പാർട്ടിക്കു ഗുണം ലഭിക്കുമെന്ന തരത്തിലാണ് സംസ്ഥാന നേതാക്കൾ കേന്ദ്രത്തെ ധരിപ്പിച്ചിരിക്കുന്നത്.

ADVERTISEMENT

ഇതിനിടെ, ബിഡിജെഎസിന് അഞ്ചും കേരള കോൺഗ്രസ് (പിസി തോമസ്) വിഭാഗത്തിന് ഒരു സീറ്റും നൽകുന്ന കാര്യത്തിൽ ബിജെപി – ആർഎസ്എസ് ചർച്ചയിൽ ധാരണയായി. ഇടുക്കി, ആലപ്പുഴ, ആലത്തൂർ, കോഴിക്കോട് അല്ലെങ്കിൽ വയനാട്, വടകര അല്ലെങ്കിൽ കണ്ണൂർ എന്നിവയാണ് ബിഡിജെഎസിനു നൽകുന്ന സീറ്റുകൾ. ബിഡിജെഎസ് ആവശ്യപ്പെട്ട എറണാകുളത്തിന്റെ കാര്യത്തിൽ തീരുമാനമായില്ല. പി.സി.തോമസിനു കോട്ടയം നൽകും.

ബിജെപി മൽസരിക്കുന്ന മണ്ഡലങ്ങളിൽ 3 വീതം പേരുടെ പാനൽ ഉണ്ടാക്കാനും തീരുമാനിച്ചു. കുമ്മനം രാജശേഖരനെ ഗവർണർ സ്ഥാനത്തുനിന്നു തിരികെ വിളിച്ചു തിരുവനന്തപുരത്ത് മൽസരിപ്പിക്കണമെന്ന് ആർഎസ്എസ് നേതൃത്വം ആവശ്യപ്പെട്ടു. ബിജെപിയുടെ സംഘടന ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി റാം ലാലുമായി തിരുവനന്തപുരത്തു നടന്ന ചർച്ചയിലാണ് കുമ്മനത്തിനു വേണ്ടി ആർഎസ്എസ് ശക്തമായി വാദിച്ചത്.

ADVERTISEMENT

സുരേഷ് ഗോപി, കെ.സുരേന്ദ്രൻ, പി.എസ്.ശ്രീധരൻപിള്ള എന്നിവരുടെ പേരുകളും തിരുവനന്തപുരത്തുണ്ട്. കൊല്ലം മണ്ഡലത്തിലും സുരേഷ് ഗോപിയുടെ പേര് ജില്ലാ കമ്മിറ്റി നിർദേശിച്ചു. പാർലമെന്റ് സമ്മേളനം കഴിഞ്ഞാലുടൻ ഡൽഹിയിൽ തിരഞ്ഞെടുപ്പു കമ്മിറ്റി യോഗം ചേരുമെന്നാണ് റാം ലാൽ േകരള നേതാക്കൾക്കു നൽകിയ വിവരം. 15നു മുൻപ് കമ്മിറ്റി ചേർന്നു സ്ഥാനാർഥി പാനലുകൾ പരിഗണിക്കും.