വിവാദങ്ങള്‍ വേണം വിമര്‍ശനങ്ങള്‍ വേണം അല്ലാതെ എന്ത്? അധര്‍മ്മം ഉള്ളിടത്തല്ലേ ധര്‍മ്മത്തിന് പ്രസക്തിയുള്ളു. വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാനൊന്നും ആഗ്രഹിച്ചിട്ടില്ലെന്നു കുമ്മനം. kummanam rajasekharan, mizoram governor, union election 2019

വിവാദങ്ങള്‍ വേണം വിമര്‍ശനങ്ങള്‍ വേണം അല്ലാതെ എന്ത്? അധര്‍മ്മം ഉള്ളിടത്തല്ലേ ധര്‍മ്മത്തിന് പ്രസക്തിയുള്ളു. വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാനൊന്നും ആഗ്രഹിച്ചിട്ടില്ലെന്നു കുമ്മനം. kummanam rajasekharan, mizoram governor, union election 2019

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാദങ്ങള്‍ വേണം വിമര്‍ശനങ്ങള്‍ വേണം അല്ലാതെ എന്ത്? അധര്‍മ്മം ഉള്ളിടത്തല്ലേ ധര്‍മ്മത്തിന് പ്രസക്തിയുള്ളു. വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാനൊന്നും ആഗ്രഹിച്ചിട്ടില്ലെന്നു കുമ്മനം. kummanam rajasekharan, mizoram governor, union election 2019

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ പേരു സജീവമാണ്. ബിജെപിയും ആര്‍എസ്എസ്സും ഒരു പോലെ കുമ്മനത്തിന്റെ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കിടയില്‍ കുമ്മനത്തിന്റെ കേരളസന്ദര്‍ശനം ചര്‍ച്ചയാകുന്നതും അത് കൊണ്ടാണ്. ആര്‍എസ്എസ് നേതൃത്വവുമായി അനൗപചാരികമായെങ്കിലും കുമ്മനം രാഷ്ട്രീയ വിഷയങ്ങളില്‍ കൂടികാഴ്ച നടത്തിയേക്കും. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കുന്ന കുമ്മനത്തെ നേരില്‍ കണ്ട് സംസാരിക്കാന്‍ തോന്നിയതും ഈ രാഷ്ട്രീയ പശ്ചാത്തലത്തിലാണ്.

2018 മേയ് 29നാണ് കുമ്മനം മിസോറം ഗവര്‍ണറായി ചുമതലയേറ്റെടുക്കുന്നത്, ഒരു വര്‍ഷം തികയും മുമ്പ് കുമ്മനം പദവിയൊഴിഞ്ഞ് തിരിച്ചെത്തുമോയെന്നാണ് പ്രധാനചര്‍ച്ച. പ്രാതല്‍ കഴിഞ്ഞ് സൗഹൃദസംഭാഷണത്തിനുള്ള ഇടവേളയിലാണ് എനിക്ക് കാണാന്‍ അവസരമുണ്ടായത്. മിസോറമിലുള്ള മലയാളികളായ പള്ളിവികാരികളുമായി ഇന്നലെ ഒരു ചര്‍ച്ചയുണ്ടായിരുന്നു, മിസോറമിനെ കുറിച്ചുള്ള കുശലാന്വേഷണത്തില്‍ കുമ്മനത്തിന്റെ ആദ്യ മറുപടി. 

ADVERTISEMENT

ആകെ കുന്നും മലകളുമാണ് മിസോറമിൽ. സ്കൂളുകളില്‍ നിരപ്പായ കളിസ്ഥലങ്ങള്‍ പോലുമില്ല. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തുടര്‍പഠനത്തിന് വലിയ സൗകര്യങ്ങളില്ല, പ്രത്യേകിച്ച് സയന്‍സ് വിഷയങ്ങളിലും എന്‍ജിനീയറിങ് വിഷയങ്ങളിലും. 114 കുട്ടികളെ മിസോറമില്‍ നിന്നും സൗജന്യമായി തിരുവനന്തപുരത്ത് എന്‍ജീനീയറിങ് പഠിപ്പിയ്ക്കാന്‍ കൊണ്ടുവന്നു. തികച്ചും സ്വാഭാവികമായി ഒട്ടും അതിശയോക്തികളില്ലാതെ കുമ്മനം തുടര്‍ന്നു.

കടന്നുചെല്ലാന്‍ പറ്റാത്ത വാഹനസൗകര്യങ്ങളോ റോഡോ പോലും ഇല്ലാത്ത ജില്ലകളുണ്ട്. ഗവര്‍ണറുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെല്ലാം പോകും. മെഡിക്കല്‍ കോളജില്ലാത്തതും വലിയൊരു പ്രശ്നമാണ്. വനവാസികളാണെങ്കിലും നാഗരിക ജീവിതം നയിക്കുന്നവരാണ് ഭൂരിഭാഗവും.

ആംഡ് ഫോഴ്സ് ദിനത്തില്‍ മിസോറം ഭാഷയില്‍ കുമ്മനം ആശംസകള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായല്ലോ? 

[ചിരി മാത്രം മറുപടി] ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും തുടര്‍ന്നു.

ADVERTISEMENT

ലിപിയില്ലാത്ത ഭാഷയാണ് ഞാന്‍ മലയാളത്തില്‍ എഴുതി പഠിച്ചു. സെക്രട്ടറിയാണ് എഴുതി തന്നത്. സാധാരണ ഗവര്‍ണര്‍മാര്‍ ഇംഗ്ലീഷിലാണ് പറയാറുള്ളത്. ഇത്തവണ പ്രാദേശിക ഭാഷയിലാകാമെന്ന് കരുതി. വലിയ ബുദ്ധിമുട്ടാണ് ആ ഭാഷ പഠിയ്ക്കാന്‍ സംസാരിയ്ക്കാനൊന്നും അറിയില്ല. 

കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളൊക്കെ കേള്‍ക്കുന്നില്ലേ?

ഓരോരുത്തര്‍ ഓരോന്ന് പറയുന്നു. 

തിരിച്ചുവരുമെന്ന് കേള്‍ക്കുന്നല്ലോ?

ADVERTISEMENT

‘അങ്ങനെ വലിച്ചെറിഞ്ഞ് രാജിവെച്ചൊഴിഞ്ഞ് പോരാനാകുന്ന പദവിയല്ലല്ലോ? ബിജെപി കേന്ദ്രനേതൃത്വം തീരുമാനിക്കണം, കേന്ദ്രമന്ത്രിസഭ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യണം എല്ലാറ്റിലുമുപരി പകരക്കാരനെ കണ്ടെത്തണം. അത്ര എളുപ്പമല്ല.’ഗവര്‍ണറായതും ആഗ്രഹിച്ചിട്ടല്ല സംഘടന ഏല്‍പ്പിച്ച ചുമതല നിര്‍വഹിക്കുന്നു. സംഘടന വിധേയനാണ് ഞാന്‍, സ്വയംസമര്‍പ്പിച്ചവന്‍, എന്റെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ല. തിരിച്ചുവരാനും പഴയ പോലെ സംഘടനാപ്രവര്‍ത്തനം നടത്താനും തയ്യാറാണ് പക്ഷെ സംഘടന തീരുമാനിക്കണം. പണ്ടൊക്കെ എവിടെയും പോകാമായിരുന്നു ആരെയും കാണാമായിരുന്നു ഇപ്പം പക്ഷെ സെക്യൂരിറ്റിയും മറ്റും പ്രശ്നമാണ്.

വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്നതിന്റെ സമാധാനം ഉണ്ടോ ?

ഹേയ് ഇല്ല, വിവാദങ്ങള്‍ വേണം വിമര്‍ശനങ്ങള്‍ വേണം അല്ലാതെ എന്ത്? അധര്‍മ്മം ഉള്ളിടത്തല്ലേ ധര്‍മ്മത്തിന് പ്രസക്തിയുള്ളു. വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാനൊന്നും ആഗ്രഹിച്ചിട്ടില്ല.

കോഴിക്കോട്ടെ ഉദ്ഘാടന പരിപാടിയ്ക്കിറങ്ങാന്‍ സമയമായെന്ന് സെക്രട്ടറി പറഞ്ഞു. ചിരിച്ചുകൊണ്ടു കൈകൊടുത്ത് പിരിഞ്ഞു. കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കും, പാര്‍ട്ടി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എന്ന് വ്യക്തം. അതായത് കേരളത്തിലെ സംഘടനയുടെ ആഗ്രഹം കേന്ദ്രം അനുവദിച്ചാല്‍ കുമ്മനം പദവിയൊഴിഞ്ഞ് വരും എന്ന് വ്യക്തം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT