പെരിയ കൊലപാതകം; ചിലർ കരച്ചിലും പിഴിച്ചിലും കൊണ്ട് ഇറങ്ങി: എം.വി. ഗോവിന്ദൻ
കാസർകോട്∙ പെരിയയിലെ ഇരട്ടക്കൊലപാതകം എൽഡിഎഫിനെതിരായ വടിയായി ഉപയോഗിക്കാൻ ചിലർ കരച്ചിലും പിഴിച്ചിലും കൊണ്ട് ഇറങ്ങിയിരിക്കുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ. രാഷ്ട്രീയക്കൊലപാതകങ്ങളുടെ കാര്യത്തിൽ | MV Govindan On Periya Twin Murder

കാസർകോട്∙ പെരിയയിലെ ഇരട്ടക്കൊലപാതകം എൽഡിഎഫിനെതിരായ വടിയായി ഉപയോഗിക്കാൻ ചിലർ കരച്ചിലും പിഴിച്ചിലും കൊണ്ട് ഇറങ്ങിയിരിക്കുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ. രാഷ്ട്രീയക്കൊലപാതകങ്ങളുടെ കാര്യത്തിൽ സിപിഎം തെറ്റുതിരുത്താൻ ശ്രമിക്കുകയാണ്. തെറ്റ് ഏറ്റുപറഞ്ഞാണു ജനങ്ങളുടെ ഇടയിലേക്കിറങ്ങുന്നത്.
അക്രമികളെ പാർട്ടി സംരക്ഷിക്കില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും വ്യക്തമാക്കിയതാണ്. എന്നിട്ടും ചില മാധ്യമങ്ങൾ പെരിയ വിഷയം വൻ സംഭവമായി ഉയർത്തിക്കൊണ്ടു നടക്കുകയാണ്. അതുപയോഗിച്ച് എൽഡിഎഫിനെ അടിക്കാമെന്ന് ആരും ധരിക്കേണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന വടക്കൻ മേഖലാ കേരള സംരക്ഷണയാത്രയ്ക്ക് മലപ്പുറത്തു നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ.
അധികാരത്തിൽ നിന്നിറങ്ങിപ്പോകുന്നതിനു മുൻപു രാജ്യത്തിന്റെ സ്വത്തുക്കളെല്ലാം സ്വന്തക്കാർക്കും ബന്ധക്കാർക്കും കൊടുത്തുതീർക്കുന്ന ‘മൂപ്പിറക്കൽ’ തിരക്കിലാണു പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. വിറ്റ പറമ്പിൽനിന്നു വിട്ടുപോകുംമുൻപ്, മൂപ്പെത്തിയ കായ്കനികളെല്ലാം വെട്ടിയിറക്കി കൊണ്ടുപോകുന്നതാണു മൂപ്പിറക്കൽ. മുൻപരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് തിരുവനന്തപുരം ഉൾപ്പെടെയുള്ള അഞ്ചു വിമാനത്താവളങ്ങളാണു തീറെഴുതിക്കൊടുത്തത്. റഫാൽ യുദ്ധവിമാന ക്കരാർ റിലയൻസിനു നൽകിയതും ഇതുപോലെയാണെന്ന് കാനം പറഞ്ഞു.