വിടാതെ തൊണ്ടവേദന: ഉദ്ഘാടനങ്ങളിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി
തൃശൂർ ∙ ഉദ്ഘാടനങ്ങൾ ഉൾപ്പെടെ ജില്ലയിൽ 6 പരിപാടികൾ നിശ്ചയിച്ചിരുന്നെങ്കിലും അസുഖം കാരണം ഒന്നിലും പങ്കെടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. തൊണ്ടവേദന കാരണമാണ് പരിപാടികൾ ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. | Pinarayi Vijayan | Manorama News

തൃശൂർ ∙ ഉദ്ഘാടനങ്ങൾ ഉൾപ്പെടെ ജില്ലയിൽ 6 പരിപാടികൾ നിശ്ചയിച്ചിരുന്നെങ്കിലും അസുഖം കാരണം ഒന്നിലും പങ്കെടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. തൊണ്ടവേദന കാരണമാണ് പരിപാടികൾ ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
എന്നാൽ ഇടതുമുന്നണിയുടെ കേരള സംരക്ഷണയാത്രയുടെ സമാപനയോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. തേക്കിൻകാട് മൈതാനത്ത് വൈകിട്ട് 5–നാണ് സമാപനയോഗം. ഡോക്ടർമാർ സംസാര നിയന്ത്രണം നിർദേശിച്ചിട്ടുണ്ടെങ്കിലും പ്രസംഗിക്കാനാണ് സാധ്യത.
തൊണ്ട വേദന കാരണം കഴിഞ്ഞ മാസം 27ന് കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പല പരിപാടികളും മുഖ്യമന്ത്രി ഒഴിവാക്കിയിരുന്നു. ചിലയിടത്ത് പ്രസംഗിച്ചുമില്ല. തൃശൂർ ജില്ലയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന വിവിധ പരിപാടികൾ മന്ത്രിമാർ ഉദ്ഘാടനം ചെയ്തു.
പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ രണ്ടാംഘട്ട പ്രവർത്തനോദ്ഘാടനം, കേരള വനം ഗവേഷണ കേന്ദ്രത്തിലെ പുതിയ വനിതാ ഹോസ്റ്റൽ, തെക്കുംകര പഞ്ചായത്ത് ഓഫിസ് കെട്ടിടം ഉദ്ഘാടനം തുടങ്ങിയവയാണ് മുഖ്യമന്ത്രിക്ക് ജില്ലയിൽ ഉണ്ടായിരുന്ന പരിപാടികൾ.