ഡാലസ്∙ വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യുവിനെ വീട്ടില്‍ തനിച്ചാക്കി മാതാപിതാക്കള്‍ പുറത്തുപോയി എന്നതിനു മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ ഇല്ലാത്തതിനാല്‍ വളര്‍ത്തമ്മ സിനി മാത്യുവിനെ കുറ്റവിമുക്തയാക്കി. സിനിക്കെതിരേ ഫയല്‍ ചെയ്തിരുന്ന ''ചൈല്‍ഷ് എന്‍ഡേജര്‍മെന്റ്''...Sherin Mathews Murder

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ്∙ വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യുവിനെ വീട്ടില്‍ തനിച്ചാക്കി മാതാപിതാക്കള്‍ പുറത്തുപോയി എന്നതിനു മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ ഇല്ലാത്തതിനാല്‍ വളര്‍ത്തമ്മ സിനി മാത്യുവിനെ കുറ്റവിമുക്തയാക്കി. സിനിക്കെതിരേ ഫയല്‍ ചെയ്തിരുന്ന ''ചൈല്‍ഷ് എന്‍ഡേജര്‍മെന്റ്'' കുറ്റം ഉപേക്ഷിച്ചുവെന്ന് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫിസ് കോടതിയെ അറിയിച്ചു. തുടര്‍ന്നു സിനിയെ ജയില്‍ മോചിതയാക്കാന്‍ ഡിസ്ട്രിക്റ്റ് ജഡ്ജി ഉത്തരവിട്ടു. ഇതോടെ പതിനഞ്ചു മാസത്തെ ജയില്‍വാസത്തിനു ശേഷം സിനി മോചിതയായി. 

ചാരിറ്റി പ്രവര്‍ത്തനമായി കാണുന്നുവെന്നും, സംഭവത്തില്‍ ഖേദമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നും സിനി മറുപടി നല്‍കി. സ്വന്തം മക്കള്‍ക്കൊപ്പം എത്രയും വേഗം ഒന്നിച്ചു ജീവിക്കണമെന്നും സിനി പറഞ്ഞു. ജയിലില്‍നിന്ന് എങ്ങോട്ടാണു പോകുന്നതെന്നു പറയാന്‍ ഇവര്‍ വിസമ്മതിച്ചു. കുറ്റവിമുക്തയാക്കിയ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫിസിനോടും മോചനത്തിനായി പ്രവര്‍ത്തിച്ചവരോടും നന്ദിയും കടപ്പാടും സിനി പ്രകടിപ്പിച്ചു.

ADVERTISEMENT

ഭര്‍ത്താവ് വെസ്്‌ലി മാത്യൂസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി നല്‍കിയില്ല. വെസ്്‌ലിയും സിനിയും തങ്ങളുടെ പേരന്റ്യല്‍ റൈറ്റ്‌സ് ഉപേക്ഷിച്ചിട്ടുള്ളതിനാല്‍ സ്വന്തം മകളെ വിട്ടു കിട്ടുന്നതിനു വീണ്ടും കോടതിയെ സമീപിക്കേണ്ടിവരും. കൊലപാതകക്കുറ്റത്തിന് വെസ്്‌ലിയുടെ വിചാരണ മെയില്‍ ആരംഭിക്കും. സിനിക്കെതിരായ കേസ് ഡിസ്മിസ് ചെയ്തതില്‍ റിച്ചാര്‍ഡ്‌സണ്‍ പൊലീസ് നിരാശ പ്രകടിപ്പിച്ചു. ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫിസുമായി സഹകരിച്ച് നീതി നിര്‍വഹിക്കപ്പെട്ടുവെന്ന് ഉറപ്പാക്കുമെന്നും അവര്‍ പറഞ്ഞു.

വെസ്‌ലി മാത്യൂസ് അറസ്റ്റിലായപ്പോൾ. (ഫയൽ ചിത്രം)

2017 ഒക്ടോബറില്‍ റിച്ചഡ്സണിലെ വീട്ടിൽനിന്നു ഷെറിനെ കാണാതാവുകയും പിന്നീട്, വീടിന് ഒരു കിലോമീറ്റർ അകലെ കലുങ്കിനടിയിൽനിന്നു മൃതദേഹം കണ്ടെത്തിയതിനെയും തുടർന്നാണ് മലയാളി ദമ്പതികളായ വെസ്‍ലി മാത്യൂവും സിനി മാത്യൂസും പൊലീസ് കസ്റ്റഡിയിലായത്. ഇരുവരും സ്വന്തം കുഞ്ഞിനൊപ്പം പുറത്ത് ഭക്ഷണം കഴിക്കാൻ പോയപ്പോൾ വളർത്തുമകളായ ഷെറിനെ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ഉപേക്ഷിച്ചു എന്നതാണ് സിനിക്കെതിരെ ചുമത്തിയിരുന്ന കേസ്.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT