സാമാന്യബുദ്ധി വേണം; പ്രതിപക്ഷത്തെ പരിഹസിച്ച് നരേന്ദ്ര മോദി
ന്യൂഡൽഹി∙ കൃത്യസമയത്ത് റഫാൽ വാങ്ങിയിരുന്നെങ്കിൽ അതു പാക്കിസ്ഥാനിലെ വ്യോമാക്രമണത്തിന് കൂടുതൽ സഹായമായേനേ എന്നാണു പറഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ താൻ വ്യോമാക്രമണത്തെ ചോദ്യം ചെയ്യുകയാണെന്നാണ് അവർ പറയുന്നത്. പ്രതിപക്ഷം... Surgical Strike . Narendra Modi . India Strikes Back

ന്യൂഡൽഹി∙ കൃത്യസമയത്ത് റഫാൽ വാങ്ങിയിരുന്നെങ്കിൽ അതു പാക്കിസ്ഥാനിലെ വ്യോമാക്രമണത്തിനു കൂടുതൽ സഹായമായേനേ എന്നാണു പറഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ താൻ വ്യോമാക്രമണത്തെ ചോദ്യം ചെയ്യുകയാണെന്നാണ് അവർ പറയുന്നത്. പ്രതിപക്ഷം സാമാന്യബുദ്ധി ഉപയോഗിക്കണം. ഡോഗ് ഫൈറ്റിന്റെ സമയത്ത് റഫാല്‍ നമ്മുടെ കൈവശം ഉണ്ടായിരുന്നെങ്കിൽ ഒരു യുദ്ധവിമാനവും താഴേക്കു പതിക്കില്ലായിരുന്നു.
അവരുടെ ഒന്നും രക്ഷപെടുക ഇല്ലായിരുന്നുവെന്നും മോദി പറഞ്ഞു. ഭീകരതയുടെ ഉറവിടം പാക്കിസ്ഥാനാണ്, അതിനെ ഉറവിടത്തില്‍ത്തന്നെ ഇല്ലാതാക്കണമെന്നും മോദി പറഞ്ഞു. റഫാല്‍ വിമാനങ്ങളുടെ അഭാവം ബാലാക്കോട്ട് ആക്രമണത്തെ ബാധിച്ചെന്ന പ്രസ്താവനയിലാണ് മോദി വിശദീകരണവുമായി എത്തിയത്.
റഫാൽ വിമാനം സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശം അദ്ദേഹത്തിനെതിരെ തന്നെ കോൺഗ്രസ് ആയുധമാക്കിയിരുന്നു. പാക്കിസ്ഥാനുമായുള്ള സംഘർഷത്തിൽ റഫാൽ വിമാനത്തിന്റെ കുറവ് അനുഭവപ്പെടുന്നുവെന്നു മോദി പറഞ്ഞതു എന്തർഥത്തിലാണെന്ന ചോദ്യമാണ് കോൺഗ്രസ് ഉയർത്തിയത്. ബാലാക്കോട്ടിലെ ആക്രമണത്തെ മോദി തന്നെ ചോദ്യം ചെയ്തിരിക്കുകയാണെന്നും ഇതു സംബന്ധിച്ച തെളിവ് അന്നുമിന്നും തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.
വ്യോമസേനയുടെ പക്കൽ റഫാൽ വിമാനമുണ്ടായിരുന്നെങ്കിൽ വ്യോമാക്രമണത്തിന്റെ ഫലം വ്യത്യസ്തമാകുമെന്നാണ് മോദി പറഞ്ഞത്. ഉണ്ടായിരുന്നെങ്കിൽ എന്തു മാറ്റമാണ് ഉണ്ടാവുകയെന്നു മോദി വ്യക്തമാക്കണമെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. റഫാൽ വിമാനം വൈകാൻ കാരണം മോദിയാണെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. സേനയുടെ 30,000 കോടി രൂപ കവർന്ന് അനിൽ അംബാനിക്കു നൽകിയെന്നായിരുന്നു രാഹുലിന്റെ ആരോപണം.
Enlish Summary: Facing Fire Over Rafale Remark, PM Modi Asks Oppn to 'Use Common Sense'