You have {{content}} articles remaining
Please Sign In for unlimited access,
New to Manorama Online? Create Account
ന്യൂഡൽഹി∙ ബിജെപി അധികാരത്തിലേക്കു മടങ്ങിയെത്തുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ഏതുവിധേനയും അധികാരം പിടിച്ചെടുക്കുമെന്നു പ്രഖ്യാപിച്ച് കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയ്ക്ക് കളമൊരുങ്ങുമ്പോൾ ‘യുദ്ധഭൂമി’യിലെ വിജയം തങ്ങൾക്കെന്ന് ഓരോ
Sign in to continue reading

Want to gain
access to all premium stories?
Activate your premium subscription today

Already a subscriber? Sign in
ന്യൂഡൽഹി∙ ബിജെപി അധികാരത്തിലേക്കു മടങ്ങിയെത്തുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ഏതുവിധേനയും അധികാരം പിടിച്ചെടുക്കുമെന്നു പ്രഖ്യാപിച്ച് കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയ്ക്ക് കളമൊരുങ്ങുമ്പോൾ ‘യുദ്ധഭൂമി’യിലെ വിജയം തങ്ങൾക്കെന്ന് ഓരോ മുന്നണിയും വിശ്വസിക്കുന്നു. 2000ത്തിനു ശേഷം ജനിച്ച ‘മില്ലെനിയൽസ്’ വോട്ടു ചെയ്യുന്ന ആദ്യ തിരഞ്ഞെടുപ്പു കൂടിയാകുന്നതോടെ ഇത്തവണ ഭരണം എങ്ങോട്ടു ചായുമെന്നതിൽ ആശയക്കുഴപ്പം അത്യുന്നതങ്ങളിലാണ്.
18-19 വയസ്സുള്ള 1.59 കോടി പേർ ഉൾപ്പെടെ ഇത്തവണ 88.98 കോടി പേർ വോട്ടർമാരായുണ്ട്. സ്ഥാനാർഥികൾ നാമനിർദേശ പട്ടിക സമർപ്പിക്കുന്ന അവസാന ദിവസം വരെ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ സമയമുള്ളതിനാൽ ഈ സംഖ്യ ഇനിയും ഉയരും. 2014ൽ 83 കോടി ഇന്ത്യക്കാരാണു വോട്ടർപട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ അന്നു വോട്ടു ചെയ്യാനെത്തിയതാകട്ടെ 55.3 കോടി പേരും– 66.44 ശതമാനം. അഞ്ചു വർഷം മുൻപ് 460ലേറെ പാർട്ടികളിൽ നിന്നായി 8251 സ്ഥാനാർഥികൾ മത്സരിച്ചു. ഇവരിൽ 668 പേർ വനിതകളായിരുന്നു.
ആകെയുള്ള 545 സീറ്റുകളിൽ 543 എണ്ണത്തിലേക്കാണു മത്സരം. ഇതിൽ 530 എണ്ണം 29 സംസ്ഥാനങ്ങളിലായാണ്. 13 എണ്ണം ഏഴു കേന്ദ്ര ഭരണ പ്രദേശങ്ങളിലും. രണ്ട് സീറ്റ് ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിനാണ്. ഇവരെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യും. ഓരോ മണ്ഡലത്തിലും 15 സ്ഥാനാർഥികൾ എന്ന വിധത്തിലായിരുന്നു കഴിഞ്ഞ തവണ ശരാശരി കണക്ക്.
2014ൽ 9,27,553 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കി. ഒരെണ്ണത്തിൽ 900 പേർക്കു വോട്ടു ചെയ്യാമെന്നായിരുന്നു കണക്ക്. വോട്ടർമാർ താമസിക്കുന്നതിന്റെ പരമാവധി രണ്ടു കിലോമീറ്റർ ചുറ്റളവിൽ പോളിങ് കേന്ദ്രം ഒരുക്കിയിരുന്നെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ പറയുന്നു. അരക്കോടി സർക്കാർ ഉദ്യോഗസ്ഥരാണ് വോട്ടെടുപ്പു പ്രക്രിയയ്ക്കു മാത്രമായി നിയോഗിക്കപ്പെട്ടത്. തിരഞ്ഞെടുപ്പിനു വേണ്ടി 2014ൽ ചെലവിട്ടതാകട്ടെ 3870 കോടി രൂപയും.
4f1pedh4g0339ttjq3vpucv5di
15i2ot9c6t38tas5ffddhn97v9
53ghhrfo5k5q1dqfbkvli1bpdd