ADVERTISEMENT

ന്യൂഡൽഹി ∙ പത്തനംതിട്ടയിലെ സ്ഥാനാർഥി നിർണയത്തിൽ ബിജെപിയിൽ അനിശ്ചിതത്വം തുടരുന്നു. പത്തനംതിട്ടയിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറങ്ങി.

ആന്ധ്രയിലെ 23, മഹാരാഷ്ട്രയിലെ ആറ്,  ഒഡീഷയിലെ അഞ്ച്, അസമിലെയും മേഘാലയയിലെയും ഓരോ സീറ്റിലും വീതവുമാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. 

ബിജെപി വക്താവ് സംപിത് പാത്ര ഒഡീഷയിലെ പുരിയിൽ നിന്നും ഒഡീഷ ബിജെപി അധ്യക്ഷൻ ബസന്ത് കുമാർ പാണ്ഡെ കളഹന്ദിയിൽ നിന്നും ജനവിധി തേടും. പ്രധാനമന്ത്രി നരേന്ദ്ര മോദി പുരിയിൽ നിന്ന് മൽസരിച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഒഡീഷയിലെ 22, ആന്ധ്രയിലെ 51 നിയമസഭാ സീറ്റുകളിലേയ്ക്കുള്ള സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയയിലെ സെൽസെല സീറ്റിലെ സ്ഥാനാർഥിയെയും പ്രഖ്യാപിച്ചു. ഇന്നലെ വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം പുലർച്ചെ ഒരു മണിക്കാണ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്.

English Summary: BJP releases 2nd list: Suspense continues on Pathanamthitta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com