പണമിടപാടുകളെക്കുറിച്ച് അന്വേഷിക്കണം: എം.കെ.രാഘവനെതിരെ സിപിഎം
കോഴിക്കോട്∙ ഒളിക്യാമറ വിവാദത്തിൽ കോഴിക്കോട് യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവനെതിരെ സിപിഎം തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കി.... MK Raghavan . Lok Sabha Elections Kerala . Kozhikode Election NEws . CPM . Election Commission

കോഴിക്കോട്∙ ഒളിക്യാമറ വിവാദത്തിൽ കോഴിക്കോട് യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവനെതിരെ സിപിഎം തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കി. രാഘവന്‍റെ പണമിടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നു പരാതിയിൽ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ചട്ടലംഘനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും രാഘവനെ അയോഗ്യനാക്കണമെന്നും ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ് നൽകിയ പരാതിയിൽ പറയുന്നു.
അതേസമയം, ഹിന്ദി ചാനൽ പുറത്തുവിട്ട ഒളി ക്യാമറാ ദൃശ്യങ്ങളെക്കുറിച്ചും അഴിമതി ആരോപണത്തെക്കുറിച്ചും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കു ഡിജിപി റിപ്പോർട്ട് നൽകി. ദൃശ്യങ്ങളുടെ ആധികാരികത തെളിയിക്കുന്നതിനു ശാസ്ത്രീയ പരിശോധന വേണമെന്നു ഡിജിപി അഭിപ്രായപ്പെട്ടതായാണു സൂചന. വിഡിയോയിലെ ശബ്ദം എം.കെ .രാഘവന്റേതു തന്നെയാണെന്ന് ഉറപ്പാക്കാൻ സാങ്കേതിക പരിശോധനക്കൊപ്പം ഫൊറൻസിക് പരിശോധനയും ആവശ്യമാണ്.
പല രീതിയിലും ദൃശ്യ, ശബ്ദ തെളിവുകൾ എന്ന് അവകാശപ്പെടുന്നവയിൽ കൃത്രിമങ്ങൾ നടക്കുന്നതിനാൽ വിശദമായി പരിശോധിച്ച ശേഷമേ തുടർ നടപടി ഉണ്ടാവുകയുള്ളൂവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ പറയുന്നു.
English Summary: CPM approaches election commission with MK Raghavan's sting video