കെ.ആർ. ഗൗരിയമ്മയ്ക്കു ശേഷം, നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ വിജയത്തിന് 50 വർഷം തികച്ച ജനപ്രതിനിധി. 1964ൽ പാലാ മണ്ഡലം രൂപീകരിച്ച ശേഷം 1965 മാർച്ച് 4നു നടന്ന തിരഞ്ഞെടുപ്പിലായിരുന്നു ആദ്യ വിജയം... Records of KM Mani . In Memory of KM Mani . KM Mani Life . KM Mani Political Life

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള രാഷ്ട്രീയത്തിൽ റെക്കോർഡുകളുടെ കൂട്ടുകാരനാണ് കെ.എം.മാണി. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം (8760 ദിവസം / 24 വർഷം) മന്ത്രി സ്ഥാനം വഹിച്ച വ്യക്തിയെന്നത് അതില്‍ ആദ്യ സ്ഥാനത്തു നിൽക്കും. കേരളത്തിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയും മാണിയാണ്–13 തവണ.

മാണിയുടെ റെക്കോർഡ് നേട്ടങ്ങൾ

ADVERTISEMENT

∙ കെ.ആർ. ഗൗരിയമ്മയ്ക്കു ശേഷം, നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ വിജയത്തിന് 50 വർഷം തികച്ച ജനപ്രതിനിധി. 1964ൽ പാലാ മണ്ഡലം രൂപീകരിച്ച ശേഷം 1965 മാർച്ച് 4നു നടന്ന തിരഞ്ഞെടുപ്പിലായിരുന്നു ആദ്യ വിജയം. അന്നു മന്ത്രിസഭ രൂപീകരിച്ചില്ല; നിയമസഭ ചേർന്നില്ല.

∙ കെ.ആർ. ഗൗരിയമ്മയ്ക്കു ശേഷം, 50 വർഷം തികച്ച എംഎൽഎ. 1967 മാർച്ച് 3ന് രൂപീകരിച്ച മൂന്നാം കേരള നിയമസഭയിലാണ് മാർച്ച് 15ന് ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത് അംഗമായത്.

ADVERTISEMENT

∙ ഏറ്റവും കൂടുതൽ കാലം (2019 ഏപ്രിൽ 9 വരെ 18719 ദിവസം / 51 വർഷം 3 മാസം 9 ദിവസം) എംഎൽഎ ആയ വ്യക്തി. 2014 മാർച്ച് 12ന് കെ.ആർ. ഗൗരിയമ്മയുടെ റെക്കോർഡ് തകർത്തു.

∙ ഒരേ നിയോജകമണ്ഡലത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ ജയിച്ച എംഎൽഎ. പാലായിൽ നിന്ന് 1965ലേതുൾപ്പെടെ തുടർച്ചയായി 13 തവണ. പാലായിൽ നിന്ന് മറ്റാരും എംഎൽഎ ആയിട്ടില്ല.

ADVERTISEMENT

∙ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ (12) അംഗം.

1977 ലെ മന്ത്രിസഭ. കെ.എം.മാണി ഇരിക്കുന്നവരിൽ വലത്തുനിന്ന് രണ്ടാമത് (ഫയൽ ചിത്രം)

∙ ഏറ്റവും കൂടുതൽ നിയമസഭകളിൽ (7) മന്ത്രി.

∙ ഏറ്റവും കൂടുതൽ തവണ (13) മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി.

∙ ഏറ്റവും കൂടുതൽ കാലം ധന വകുപ്പും (11 വർഷം 8 മാസം) നിയമ വകുപ്പും (21 വർഷം 2 മാസം) കൈകാര്യം ചെയ്ത മന്ത്രി. കൂടാതെ റവന്യൂ (10 വർഷം), ഹൗസിങ് (4 വർഷം 6 മാസം), ആഭ്യന്തരം (ഒരു വർഷം 6 മാസം), ജലസേചനം (10 മാസം) തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്തു.

കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നു. (ഫയൽ ചിത്രം)

English Summary: Records of KM Mani