8 മണ്ഡലത്തിൽ വോട്ടർമാർ ഒന്നരക്കോടി; യുപിയിൽ അങ്കം തുടങ്ങിയിട്ടേയുള്ളൂ!
ഉത്തർപ്രദേശിന്റെ ജനസംഖ്യയും വിസ്തൃതിയും പരിഗണിച്ചാണ് വോട്ടെടുപ്പ് ഏഴു ഘട്ടങ്ങളിലേക്കു നീട്ടിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. പടിഞ്ഞാറൻ യുപിയിലെ എട്ടു മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. ഇതിനായി ഒരുക്കിയിരിക്കുന്നത് 6716 പോളിങ് സ്റ്റേഷനുകൾ, ഇവിടങ്ങളിൽ 16,518 ബൂത്തുകളും... Uttar Pradesh Election 2019

ഇന്ത്യയിൽ ഏറ്റവുമധികം ലോക്സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം. ഉത്തർപ്രദേശിലെ 80 മണ്ഡലങ്ങളിലേക്കായി വോട്ടെടുപ്പ് നടക്കുന്നത് ഏഴു ഘട്ടങ്ങളില്‍. ഏപ്രിൽ 11ലെ ആദ്യഘട്ട വോട്ടെടുപ്പു മുതൽ ചങ്കിടിപ്പേറുകയാണ് രാഷ്ട്രീയ പാർട്ടികൾക്കെല്ലാം.
ഉത്തർപ്രദേശിന്റെ ജനസംഖ്യയും വിസ്തൃതിയും പരിഗണിച്ചാണ് വോട്ടെടുപ്പ് ഏഴു ഘട്ടങ്ങളിലേക്കു നീട്ടിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. പടിഞ്ഞാറൻ യുപിയിലെ എട്ടു മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. ഇതിനായി ഒരുക്കിയിരിക്കുന്നത് 6716 പോളിങ് സ്റ്റേഷനുകൾ, ഇവിടങ്ങളിൽ 16,518 ബൂത്തുകളും.
ഏറ്റവും പുതിയ കണക്കു പ്രകാരം 1,50,65,682 വോട്ടർമാരുണ്ട് ആദ്യഘട്ടത്തിൽ. ഇവരിൽ 82,24,835 പേർ പുരുഷന്മാരും 68,39,833 വനിതകളും. ട്രാൻസ്ജെൻഡർ വിഭാഗത്തിലെ 1014 പേരുമുണ്ട്. എട്ടിടത്തായി 96 സ്ഥാനാർഥികളാണു ജനവിധി തേടുന്നത്. ഇവരിൽ കേന്ദ്ര മന്ത്രിമാരായ വി.കെ.സിങ്, സത്യപാൽ സിങ്, മഹേഷ് ശർമ എന്നിവരുമുണ്ട്.
(ഗ്രാഫ് തയാറാക്കിയിരിക്കുന്നത് 2014ലെ ഡേറ്റ ഉപയോഗിച്ചാണ്)