ആദ്യഘട്ട വോട്ടെടുപ്പ് രണ്ടിടത്ത് മാത്രം; ആദ്യവോട്ടർമാരിലും ബംഗാൾ മുന്നിൽ
സംസ്ഥാനത്ത് ആരു ജയിക്കുമെന്നത് അപ്രവചനീയം. ആദ്യമായി വോട്ടു ചെയ്യുന്ന 20.1 ലക്ഷം പേരുണ്ട് ഇത്തവണ. രാജ്യത്തു തന്നെ ഏറ്റവും വലുത്. തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാൻ തക്കതായ ഇവരുടെ മനസ്സിലിരിപ്പെന്താണെന്നു പിടികിട്ടണമെങ്കിൽ മേയ് 23നു ഫലം വരണം... West Bengal Elections 2019

തൃണമൂൽ കോൺഗ്രസ്, ബിജെപി, സിപിഎം, കോൺഗ്രസ്– ഇന്ത്യൻ രാഷ്ട്രീയപ്പോരാട്ടം ഏറ്റവും പ്രകടമായ സംസ്ഥാനമെന്നാണ് ബംഗാളിനുള്ള വിശേഷണം. ഏഴു ഘട്ടങ്ങളിലായാണ് 42 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള ഇവിടത്തെ വോട്ടെടുപ്പ്. ഏപ്രിൽ 11ലെ ആദ്യഘട്ടത്തിൽ രണ്ടേ രണ്ടു മണ്ഡലം മാത്രം–കൂച്ച്ബിഹാറും അലിപുർദുവാറും.
സംസ്ഥാനത്ത് ആരു ജയിക്കുമെന്നത് അപ്രവചനീയം. ആദ്യമായി വോട്ടു ചെയ്യുന്ന 20.1 ലക്ഷം പേരുണ്ട് ഇത്തവണ. രാജ്യത്തു തന്നെ ഏറ്റവും വലുത്. തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാൻ തക്കതായ ഇവരുടെ മനസ്സിലിരിപ്പെന്താണെന്നു പിടികിട്ടണമെങ്കിൽ മേയ് 23നു ഫലം വരണം.
കൂച്ച് ബിഹാറിൽ 11 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. 18,09,598 വോട്ടർമാരുമുണ്ടിവിടെ. 2012 പോളിങ് ബൂത്തുകളും. അലിപുർദുവാറിൽ ഏഴു പേർ മത്സരിക്കുന്നു. സമ്മതിദാനാവകാശം നിർവഹിക്കാനുള്ളത് 16,42,285 പേരും. 1834 പോളിങ് ബൂത്തുകളും തയാർ.
(ഗ്രാഫിലെ വിവരങ്ങൾ 2014ലെ ഡേറ്റ അടിസ്ഥാനമാക്കിയാണ്)