പാരിസ്∙ ഫ്രാൻസിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലിൽ വൻതീപിടിത്തം. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പള്ളിയുടെ മേൽക്കൂരയിൽ നിന്നാണ് തീ ഉയരുന്നത്. പള്ളിയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് തീപിടിത്തമെന്നാണ് പ്രാഥമിക നിഗമനം...Notre-Dame Cathedral

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ്∙ ഫ്രാൻസിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലിൽ വൻതീപിടിത്തം. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചു. ഗോപുരം കത്തിനശിച്ചു. ദേവാലയത്തിന്റെ മറ്റു പ്രധാന ഭാഗങ്ങൾ തീപിടിത്തത്തിൽനിന്ന് രക്ഷിക്കാൻ സാധിച്ചെന്നാണ് റിപ്പോർട്ടുകൾ. പള്ളിയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള കത്തീഡ്രലിന്റെ മേൽക്കൂരയിൽനിന്നു ഉയർന്ന തീ പെട്ടെന്നു തന്നെ ഗോപുരത്തിലേക്കു പടരുകയായിരുന്നു.

അതേസമയം, ദേവാലയം പുനർനിർമിക്കുമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ വ്യക്തമാക്കി. ദേവാലയം പൂർണമായി കത്തിനശിക്കാതിരുന്നതിൽ ആശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ പെടുന്ന 850 വർഷം പഴക്കമുള്ള കെട്ടിടമാണിത്. 400ൽ പരം അഗ്നിശമനസേനാ പ്രവർത്തകർ ഒന്നിച്ചു പ്രവർത്തിച്ചാണു തീയണച്ചത്.

നോത്രദാം കത്തീഡ്രലിലുണ്ടായ തീപിടിത്തം.
ADVERTISEMENT

തീപിടിത്തത്തെത്തുടർന്നു പ്രദേശത്തിനു ചുറ്റുമുള്ള കെട്ടിടങ്ങളിൽനിന്ന് ആളുകളെ രക്ഷാപ്രവർത്തകർ ഒഴിപ്പിച്ചു. കത്തീഡ്രലിലേക്കുള്ള വഴികള്‍ പൊലീസും അഗ്നിരക്ഷാ സേനയും തടഞ്ഞു.

നോത്രദാം കത്തീഡ്രലിലുണ്ടായ തീപിടിത്തം.

നശിച്ചത് ഫ്രാൻസിന്റെ അതിജീവന പ്രതീകം

ADVERTISEMENT

യുദ്ധത്തെയും വിപ്ലവത്തെയും അതിജീവിച്ച് നൂറ്റാണ്ടുകൾ ഫ്രാൻസിന്റെ പ്രതീകമായി നിന്ന കെട്ടിടമാണ് നോത്രദാം ദേവാലയം. ഏതാണ്ട് 200 വർഷം നീണ്ട പണികൾക്കുശേഷം 12ാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ദേവാലയം പൂർത്തിയായത്. 18ാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവ സമയത്ത് ദേവാലയം നശിപ്പിക്കപ്പെട്ടിരുന്നു. രണ്ടു ലോക മഹായുദ്ധങ്ങളെയും ദേവാലയം അതിജീവിച്ചു.

നോത്രദാം കത്തീഡ്രലിലുണ്ടായ തീപിടിത്തം അണയ്ക്കാനുള്ള ശ്രമം.
തീപിടിത്തത്തിൽ നശിച്ച നോത്രദാം കത്തീഡ്രൽ.
നോത്രദാം കത്തീഡ്രലിലുണ്ടായ തീപിടിത്തം അണയ്ക്കാനുള്ള അഗ്നിശമന സേനാ പ്രവർത്തകരുടെ ശ്രമം.
തീപിടിത്തത്തിൽ നശിച്ച നോത്രദാം കത്തീഡ്രൽ.

English Summary: Spire Of Historic Notre-Dame Cathedral In Paris Collapses After Huge Fire

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT