ലോക്സഭ തിരഞ്ഞെടുപ്പ്: നിങ്ങളുടെ വോട്ട് മറ്റാരെങ്കിലും ചെയ്താൽ എന്തു ചെയ്യും?
ഒരു വോട്ടറുടെ വോട്ട് മറ്റൊരാൾ ചെയ്യുന്നതാണ് കള്ളവോട്ട്. എന്നാൽ യഥാർഥ വോട്ടർ വോട്ടിങ്ങിനായി എത്തുകയും കള്ളവോട്ടു നടന്നെന്നു തിരിച്ചറിയുകയും ചെയ്താൽ ടെൻഡേർഡ് വോട്ട് ചെയ്യാം. ഇത് വോട്ടിങ് മെഷീനിലല്ല, ബാലറ്റ് പേപ്പറിലാണ് ചെയ്യിക്കുക. ഇതിനുള്ള അധികാരം പ്രിസൈഡിങ് ഓഫിസര്‍ക്കാണ്. തിരഞ്ഞെടുപ്പിലെ ഇത്തരം ചില

ഒരു വോട്ടറുടെ വോട്ട് മറ്റൊരാൾ ചെയ്യുന്നതാണ് കള്ളവോട്ട്. എന്നാൽ യഥാർഥ വോട്ടർ വോട്ടിങ്ങിനായി എത്തുകയും കള്ളവോട്ടു നടന്നെന്നു തിരിച്ചറിയുകയും ചെയ്താൽ ടെൻഡേർഡ് വോട്ട് ചെയ്യാം. ഇത് വോട്ടിങ് മെഷീനിലല്ല, ബാലറ്റ് പേപ്പറിലാണ് ചെയ്യിക്കുക. ഇതിനുള്ള അധികാരം പ്രിസൈഡിങ് ഓഫിസര്‍ക്കാണ്. തിരഞ്ഞെടുപ്പിലെ ഇത്തരം ചില സൗകര്യങ്ങളെക്കുറിച്ച് അറിയാം:
∙ തിരഞ്ഞെടുപ്പ് ജോലിക്കു നിയോഗിക്കപ്പെട്ടവർക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചവർക്കും ബൂത്തിലെത്താതെ പോസ്റ്റൽ സംവിധാനം വഴി വോട്ട് ചെയ്യാൻ പോസ്‌റ്റൽ ബാലറ്റ് സംവിധാനമുണ്ട്.
∙ കാഴ്ചശക്തിയില്ലാത്തവർക്കായി ബ്രെയിൽ ലിപിയിൽ ബാലറ്റ് പേപ്പർ തയാറാക്കിയിട്ടുണ്ട്.
∙ ഒരു വോട്ടിങ് യന്ത്രത്തില്‍ പരമാവധി 3840 വോട്ടുകൾ രേഖപ്പെടുത്താം. ഒരു പോളിങ് സ്‌റ്റേഷനിലെ പരമാവധി വോട്ടർമാരുടെ എണ്ണം 1500 ആണ്. അതുകൊണ്ടു വോട്ടിങ് യന്ത്രങ്ങൾക്ക് ആവശ്യത്തിലേറെ ശേഷിയുണ്ട്. വോട്ട് രേഖപ്പെടുത്തുന്നതിനിടെ യന്ത്രം കേടായാലും പ്രശ്‌നമില്ല. പകരം ബാലറ്റിങ് യൂണിറ്റ് ഉപയോഗിച്ചു തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടരാം. കൺട്രോൾ യൂണിറ്റിന്റെ മെമ്മറിയിൽ അതുവരെ രേഖപ്പെടുത്തിയ വോട്ട് സുരക്ഷിതമായിരിക്കും.
∙ ഇത്തവണ ഉപയോഗിക്കുക 22.3 ലക്ഷം ബാലറ്റ് യൂണിറ്റും, 16.3 ലക്ഷം കൺട്രോൾ യൂണിറ്റും 17.3 ലക്ഷം വിവിപാറ്റുകളും. വോട്ടിങ് കഴിഞ്ഞാൽ വോട്ടെണ്ണൽ വരെ ഇവയും പോസ്‌റ്റൽ ബാലറ്റും സ്ട്രോങ് റൂമിൽ സൂക്ഷിക്കും.
∙ ‘റിസർവ്’ ആയി സൂക്ഷിച്ചിട്ടുള്ള വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളും കൊണ്ടുപോകുന്ന സെക്ടർ ഓഫിസർമാരുടെ വാഹനങ്ങളിലെല്ലാം ജിപിഎസ് ട്രാക്കിങ് സംവിധാനവുമുണ്ടാകും.