തിരുവനന്തപുരം∙ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയ്ക്കെതിരെ കേസ്. 153, 153 എ എന്നീ വകുപ്പകൾ പ്രകാരം ജാമ്യമില്ലാക്കുറ്റമാണ് ചുമത്തിയത്. മതസ്പർധ വളർത്തി, PS Sreedharan Pillai's Controversial Comment On Muslims, Balakot Strike Sreedharan Pillai Comment, Case Against PS Sreedharan Pillai, BJP

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.  ശ്രീധരൻപിള്ളയ്ക്കെതിരെ കേസ്. 153, 153 എ എന്നീ വകുപ്പകൾ പ്രകാരം ജാമ്യമില്ലാക്കുറ്റമാണ് ചുമത്തിയത്. മതസ്പർധ വളർത്തി, വർഗീയ ചേരിതിരിവിന് ഇടയാക്കി എന്നിവയാണ് കുറ്റങ്ങൾ. സിപിഎം നേതാവ് വി. ശിവൻകുട്ടിയുടെ പരാതിയിലാണ് കേസെടുത്തത്. ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക പ്രകാശനച്ചടങ്ങിൽ ബാലാക്കോട്ടിലെ സൈനിക നടപടിയെക്കുറിച്ചുള്ള പരാമർശങ്ങളാണ് വിവാദമായത്.

അതേസമയം, മുസ്‌ലിംകളെ അധിക്ഷേപിച്ചിട്ടില്ലെന്നും കൊല്ലപ്പെട്ട ഭീകരരെക്കുറിച്ചാണ് പറഞ്ഞതെന്നും ശ്രീധരൻപിള്ള പിന്നീടു വിശദീകരിച്ചിരുന്നു. ഇതു മുസ്‌ലിംകളെ അധിക്ഷേപിച്ചതാക്കി മാറ്റി. കേസിനെ പേടിയില്ല, എന്നാൽ പ്രസംഗിക്കാൻ പേടിയാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. പ്രസംഗത്തിനെതിരെ വി. ശിവൻകുട്ടി പൊലീസിനും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകിയിരുന്നു. പ്രസ്താവന പിൻവലിച്ച് ശ്രീധരൻപിള്ള മാപ്പുപറയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

ADVERTISEMENT

പ്രസംഗം ഇങ്ങനെ: ‘പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ആക്രമണത്തിലൂടെ ഭീകരരെ കൊലപ്പെടുത്തിയശേഷം ഇന്ത്യൻ സൈന്യം തിരിച്ചെത്തിയപ്പോഴും രാഹുൽ ഗാന്ധിയും യച്ചൂരിയും പിണറായി വിജയനും മരിച്ചവരുടെ ജാതിയും മതവും വെളിപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്. ഇസ്‌ലാം ആകണമെങ്കിൽ ചില അടയാളമൊക്കെയുണ്ടല്ലോ. വസ്ത്രമൊക്കെ മാറ്റി നോക്കിയാലേ അറിയാൻപറ്റൂ.’ ഈ പരാമർശത്തിനെതിരെയാണ് സിപിഎമ്മും കോൺഗ്രസും മുസ്‌ലിം ലീഗും രംഗത്തെത്തിയത്.

English Summary: Police Registered Case Against BJP State Chief PS Sreedharan Pillai

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT