ന്യൂഡൽഹി ∙ മുംബൈ ഭീകരാക്രമണത്തിനിെട കൊല്ലപ്പെട്ട ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) തലവന്‍ േഹമന്ദ് കര്‍ക്കറെയെ അപമാനിച്ച ഭോപാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാസിങ് ഠാക്കൂറിനെ കൈവിട്ട് പാർ‌ട്ടി. .. Elections 2019, Lok Sabha Elections 2019, Lok Sabha Elections Kerala 2019, sadhvi pragya singh thakur, Hemant Karkare

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മുംബൈ ഭീകരാക്രമണത്തിനിെട കൊല്ലപ്പെട്ട ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) തലവന്‍ േഹമന്ദ് കര്‍ക്കറെയെ അപമാനിച്ച ഭോപാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാസിങ് ഠാക്കൂറിനെ കൈവിട്ട് പാർ‌ട്ടി. കര്‍ക്കറെയെപ്പറ്റി പ്രജ്ഞ പറഞ്ഞതു വ്യക്തിപരമായ അഭിപ്രായമെന്നു ബിജെപി പ്രസ്താവനയിറക്കി.

‘ഭീകരരെ എതിരിട്ടാണു കർക്കറെ വീരമൃത്യു വരിച്ചത്. അദ്ദേഹത്തെ എല്ലായ്പോഴും രക്തസാക്ഷിയായാണു പാർട്ടി കാണുന്നത്. പ്രജ്ഞയുടെ പരാമർശങ്ങൾ വ്യക്തിപരമാണ്. വർഷങ്ങളായി അനുഭവിക്കുന്ന മാനസിക, ശാരീരിക പീഡനം കാരണമാകാം അവരുടെ പ്രസ്താവന’– ബിജെപി പറഞ്ഞു.

ADVERTISEMENT

അതേസമയം, പ്രജ്ഞയുടെ പ്രസ്താവനയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം തുടങ്ങി. കര്‍ക്കറെ കൊല്ലപ്പെട്ടത് താന്‍ ശപിച്ചിട്ടാണെന്ന പ്രജ്ഞയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ്. പ്രജ്ഞയ്ക്കെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രസ്താവനയെ ഐപിഎസ് അസോസിയേഷന്‍ അപലപിച്ചു.

പാക്ക് ഭീകരരെ തുരത്തുന്നതിനിടെ വീരമൃത്യു വരിച്ച മഹാരാഷ്ട്ര എടിഎസ് തലവന്‍ ഹേമന്ദ് കര്‍ക്കറെയ്ക്കെതിരെയാണു പ്രജ്ഞയുടെ വിവാദ പരാമര്‍ശം. ശപിച്ച് 15 ദിവസത്തിനകം കര്‍ക്കറെ കൊല്ലപ്പെട്ടു. കള്ളത്തെളിവുണ്ടാക്കി മലേഗാവ് സ്ഫോടനക്കേസില്‍ പ്രതിചേര്‍ത്തതിനു കര്‍ക്കറെയുടെ കുലം മുടിയുമെന്നു താന്‍ ശപിച്ചു. കര്‍ക്കറെ മരിച്ചതു കര്‍മഫലം കൊണ്ടാണ്– പ്രജ്ഞാസിങ് പറഞ്ഞു.

ADVERTISEMENT

ഹിന്ദുക്കളെ ഭീകരരായി ചിത്രീകരിച്ചതു കോണ്‍ഗ്രസാണെന്നും അവർ ഹിന്ദുവിരുദ്ധ പാര്‍ട്ടിയാണെന്നും പ്രജ്ഞ ആരോപിച്ചു. പ്രജ്ഞയ്ക്കെതിരെ തിരഞ്ഞെടുപ്പു കമ്മിഷന് പരാതി ലഭിച്ചു. 2008 െസപ്റ്റംബറില്‍ മലേഗാവില്‍ നടന്ന സ്ഫോടനം അന്വേഷിച്ചതു ഹേമന്ദ് കര്‍ക്കറെയായിരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ച ബൈക്ക് സാധ്വി പ്രജ്ഞയുടേതാണെന്നു കണ്ടെത്തി അറസ്റ്റ് ചെയ്തു.

നവംബറില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിനിടെ കര്‍ക്കറെ കൊല്ലപ്പെട്ടു. 2016ല്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രജ്ഞയ്ക്കു ക്ലീന്‍ചിറ്റ് നല്‍കിയെങ്കിലും വെറുതെവിടാന്‍ മുംബൈയിലെ കോടതി തയാറായിട്ടില്ല. പ്രജ്ഞ ഭോപാലില്‍ മല്‍സരിക്കുന്നതു വിലക്കണമെന്ന ഹര്‍ജിയില്‍ മുംബൈയിലെ പ്രത്യേക കോടതി ദേശീയ അന്വേഷണ ഏജന്‍സിക്ക് (എൻഐഎ) നോട്ടിസ് അയച്ചു.

ADVERTISEMENT

English Summary: Outrage Over Sadhvi Pragya's Remark On 26/11 Hero Hemant Karkare

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT