നേർത്ത ശബ്ദത്തോടെ തുടങ്ങി നെഞ്ചിടിപ്പിക്കുന്ന മുഴക്കത്തിൽ അവസാനിക്കുന്ന വെടിക്കെട്ടു പോലെയായിരുന്നു അത്– പതിനേഴാം ലോക്സഭയിലേക്കുള്ള കേരളത്തിന്റെ പോളിങ്. രാവിലെ ഒൻപതിന് 11.61 ശതമാനത്തില്‍ തുടങ്ങി രാത്രി എട്ടര വരെയുള്ള കണക്കു നോക്കുമ്പോൾ...Kerala Voting Percentage . Lok Sabha Election Infographics

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നേർത്ത ശബ്ദത്തോടെ തുടങ്ങി നെഞ്ചിടിപ്പിക്കുന്ന മുഴക്കത്തിൽ അവസാനിക്കുന്ന വെടിക്കെട്ടു പോലെയായിരുന്നു അത്– പതിനേഴാം ലോക്സഭയിലേക്കുള്ള കേരളത്തിന്റെ പോളിങ്. രാവിലെ ഒൻപതിന് 11.61 ശതമാനത്തില്‍ തുടങ്ങി രാത്രി എട്ടര വരെയുള്ള കണക്കു നോക്കുമ്പോൾ കേരളത്തിലെ ആകെ പോളിങ് 76.82 ശതമാനം.

ഓരോ മണ്ഡലത്തിലും മുൻപെങ്ങുമില്ലാത്ത വിധം ജനം പോളിങ്ബൂത്തിലേക്കൊഴുകിയതോടെ മുന്നണികളുടെ പ്രതീക്ഷകളും കരകവിഞ്ഞൊഴുകുകയാണ്. 17 മണ്ഡലങ്ങളിൽ പോളിങ് ശതമാനം കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിനേക്കാൾ വർധിച്ചു. അതും മികച്ച മാർജിനിൽ. 12 മണ്ഡലങ്ങളിൽ കഴിഞ്ഞ രണ്ടു (2009, 2014) പൊതുതിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതലാണ് വോട്ടിങ് ശതമാനം. രാവിലെ 9 മുതൽ രാത്രി 8 വരെ തിരഞ്ഞെടുപ്പു കമ്മിഷൻ പുറത്തുവിട്ട കേരള പോളിങ്ങിന്റെ ശതമാനക്കണക്കാണു താഴെ:

ADVERTISEMENT

ഓരോ മണ്ഡലങ്ങളിലും രാവിലെ 9 മുതൽ രാത്രി 8 വരെ മണിക്കൂർ ഇടവിട്ട് പോളിങ്ങിലുണ്ടായ ഏറ്റക്കുറച്ചിലുകൾ ചുവടെ വിശദമാക്കുന്നു:

കണ്ണൂരാണ് ഏറ്റവും കൂടുതൽ പോളിങ്–82.08%. തിരുവനന്തപുരത്ത് ഏറ്റവും കുറവും–73.26. എന്നാൽ തിരുവനന്തപുരത്ത് കഴിഞ്ഞ രണ്ടു പൊതുതിര‍ഞ്ഞെടുപ്പിനേക്കാൾ പോളിങ് ശതമാനം കൂടിയിട്ടുണ്ട്. രാത്രി വൈകിയും പോളിങ് കണക്കുകൾ പുറത്തു വന്നുകൊണ്ടിരുന്നു.

ADVERTISEMENT

എൺപതിനടുത്ത് പോളിങ് ശതമാനവുമായി കാസർകോട്, വടകര, വയനാട്, കോഴിക്കോട്, ആലത്തൂർ, ചാലക്കുടി, ആലപ്പുഴ മണ്ഡലങ്ങളുമുണ്ട്. എല്ലാ മണ്ഡലങ്ങളിലും പോളിങ് ശതമാനം 70 കടന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഓരോ മണ്ഡലത്തിലെയും പോളിങ് ശതമാനമാണ് ഇനി:

സ്റ്റാറ്റിക് ഗ്രാഫിക്സ്: ജെയിൻ ഡേവിഡ്, ഇന്ററാക്ടീവ് ഗ്രാഫിക്സ്: ജിനു സി.പ്ലാത്തോട്ടം, ഡേറ്റ: നവീന്‍ മോഹൻ