ആക്രമണം അറിഞ്ഞിട്ടില്ലെന്നു സുരേഷ് കല്ലട; മൊഴിയെടുക്കൽ 5 മണിക്കൂർ
കൊച്ചി ∙ യാത്രക്കാരെ ബസ് ജീവനക്കാർ അതിക്രൂരമായി മർദിച്ച സംഭവത്തിൽ കല്ലട ബസ് ഉടമ, സുരേഷ് കല്ലടയുടെ മൊഴിയെടുക്കല്‍ പൂർത്തിയായി. പൊലീസിന്റെ നോട്ടിസ് പ്രകാരം വൈകിട്ട് നാലുമണിയോടെ Kallada Travels Issue, Suresh Kallada

കൊച്ചി ∙ യാത്രക്കാരെ ബസ് ജീവനക്കാർ അതിക്രൂരമായി മർദിച്ച സംഭവത്തിൽ കല്ലട ബസ് ഉടമ, സുരേഷ് കല്ലടയുടെ മൊഴിയെടുക്കല്‍ പൂർത്തിയായി. പൊലീസിന്റെ നോട്ടിസ് പ്രകാരം വൈകിട്ട് നാലുമണിയോടെ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ ഒാഫിസില്‍ ഹാജരായ സുരേഷിൽനിന്ന് അഞ്ചുമണിക്കൂര്‍ നേരം മൊഴിയെടുത്തു. സുരേഷിന്റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് കോള്‍ ലിസ്റ്റുകൾ പരിശോധിച്ചു.
യാത്രക്കാരെ ആക്രമിച്ചത് തന്‍റെ അറിവോടെയല്ല. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും സുരേഷ് കല്ലട പൊലീസിനോടു പറഞ്ഞു. പ്രതികളായ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തെന്നും വിശദീകരിച്ചു. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷം ഇയാളെ വീണ്ടും പൊലീസ് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
വ്യാഴാഴ്ച ഹാജരാകില്ലെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും സുരേഷ് കല്ലട നേരത്തേ പൊലീസിെന അറിയിച്ചിരുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പൊലീസ് നിര്‍ദേശം നല്‍കി. എന്നാൽ തനിക്കുനേരെയുള്ള കുരുക്ക് മുറുകിയതായി മനസ്സിലായ സുരേഷ് പൊലീസിനു മുന്നിൽ ഹാജരാവുകയായിരുന്നു. നേരത്തേ വിവിധ നിയമലംഘനങ്ങൾക്ക് കല്ലടയ്ക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
അതിനിടെ, കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ ക്രൂരമായി മർദിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. ബസിലെ യാത്രക്കാരായ യുവാക്കളെ കമ്പനിയുടെ ജീവനക്കാർ, വൈറ്റില ജംക്‌ഷനു സമീപം നടുറോഡിൽ മൃഗീയമായി മർദിക്കുന്ന ദൃശ്യങ്ങളാണു ലഭ്യമായത്. കാലുപിടിച്ച് അപേക്ഷിച്ചിട്ടും അക്രമിസംഘം വെറുതെവിട്ടില്ല. കേടായ ബസിനു പകരം ബസ് ആവശ്യപ്പെട്ട യാത്രക്കാർക്കു നേരെയായിരുന്നു ജീവനക്കാരുടെ അതിക്രമം.
English Summary: Suresh Kallada appeared before Police