റഷ്യയ്ക്കു നേരെ ചാര പ്രവർത്തനവുമായി വരുന്ന വിദേശ ഡൈവർമാരെ ഉൾപ്പെടെ ലക്ഷ്യമിട്ടൊരു മുന്നറിയിപ്പായിരുന്നു അത്. സോവിയറ്റ് കാലത്ത് അടച്ചിട്ട ആർട്ടിക് തീരത്തോടു ചേർന്നുള്ള നാവിക... Russian Navy, Russian Spy, Norway, Beluga White Whale

റഷ്യയ്ക്കു നേരെ ചാര പ്രവർത്തനവുമായി വരുന്ന വിദേശ ഡൈവർമാരെ ഉൾപ്പെടെ ലക്ഷ്യമിട്ടൊരു മുന്നറിയിപ്പായിരുന്നു അത്. സോവിയറ്റ് കാലത്ത് അടച്ചിട്ട ആർട്ടിക് തീരത്തോടു ചേർന്നുള്ള നാവിക... Russian Navy, Russian Spy, Norway, Beluga White Whale

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റഷ്യയ്ക്കു നേരെ ചാര പ്രവർത്തനവുമായി വരുന്ന വിദേശ ഡൈവർമാരെ ഉൾപ്പെടെ ലക്ഷ്യമിട്ടൊരു മുന്നറിയിപ്പായിരുന്നു അത്. സോവിയറ്റ് കാലത്ത് അടച്ചിട്ട ആർട്ടിക് തീരത്തോടു ചേർന്നുള്ള നാവിക... Russian Navy, Russian Spy, Norway, Beluga White Whale

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒസ്‌ലോ∙ നോർവെയിലെ തീരദേശ ഗ്രാമമായ ഇംഗയിൽ നിന്നു മാറി മീൻപിടിത്തത്തിലായിരുന്നു മത്സ്യത്തൊഴിലാളികൾ. കൃത്യമായി പറഞ്ഞാൽ റഷ്യയുടെ വടക്കന്‍ തീരത്തെ ആര്‍ട്ടിക്ക് ഐലന്‍റിനു സമീപം. അതിനിടയിലാണു കടലിലൊരു വെളുത്ത പൊട്ട്. സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു ബെലൂഗ തിമിംഗലമാണ്. പിടികൂടാൻ മത്സ്യത്തൊഴിലാളികൾ വലയൊരുക്കി. പക്ഷേ ബോട്ടിൽ നിന്നു മാറി സഞ്ചരിക്കുന്നതിനു പകരം അതു പതിയെ ബോട്ടിനു നേരെ നീന്തിയെത്തി. ബോട്ടിനെ മറികടക്കാതെ, ഒട്ടും ധൃതിയില്ലാതെ, മനുഷ്യരോടു പറ്റിക്കൂടി, ഇടയ്ക്കിടെ ബോട്ടിൽ ദേഹം കൊണ്ടു തട്ടി അതങ്ങനെ നിന്നു. സൂക്ഷിച്ചു നോക്കിയപ്പോഴുണ്ട് അതിന്റെ ദേഹത്ത് എന്തോ കെട്ടിവച്ചതു പോലെ.

 

ADVERTISEMENT

രണ്ടു മൂന്നു ദിവസം തുടർച്ചയായി ബോട്ടിനു സമീപം വന്നപ്പോഴാണു ഒരേ തിമിംഗലമാണെന്നും അതിന്റെ കഴുത്തിലെ കെട്ടും മത്സ്യത്തൊഴിലാളികൾ ശ്രദ്ധിച്ചത്. വായ പൊളിച്ച്, ഭക്ഷണം തേടിയാണു മനുഷ്യരെ കണ്ടപ്പോൾ തിമിംഗലം പിന്നാലെ കൂടിയതെന്നായിരുന്നു സംശയം. എന്തായാലും തിമിംഗലത്തെ പിടികൂടി വിവരം കോസ്റ്റ് ഗാർഡിനെ അറിയിച്ചു. സൂക്ഷ്മ പരിശോധനയിൽ തെളിഞ്ഞ കാര്യം ഇപ്പോൾ നോർവെയുടെ വടക്കുകിഴക്കൻ അയൽ രാജ്യമായ റഷ്യയുമായുള്ള നയതന്ത്ര ബന്ധത്തെപ്പോലും ബാധിക്കുമെന്ന അവസ്ഥയിലാണ്. ആ ബെലൂഗ തിമിഗലം ഒരു ചാരനായിരുന്നു, അല്ലെങ്കിലൊരു മാരക ആയുധം. രണ്ടാണെങ്കിലും സംശയത്തിന്റെ മുനകളെല്ലാം നീളുന്നതു റഷ്യയ്ക്കു നേരെയാണ്.

റഷ്യൻ സൈന്യത്തിൽ കുതിരകൾക്ക് ഉപയോഗിക്കുന്ന പ്രത്യേക കടിഞ്ഞാണായിരുന്നു തിമിംഗലത്തിന്റെ കഴുത്തിൽ. ചുറ്റിലുമുള്ള കാഴ്ചകളെല്ലാം ഉയർന്ന ക്വാളിറ്റിയിൽ പകർത്താൻ സാധിക്കുന്ന ഗോപ്രോ ക്യാമറ ഘടിപ്പിക്കാനുള്ള പ്രത്യേക ഫിറ്റിങ്സുമുണ്ടായിരുന്നു. ഇതിലാകട്ടെ സെന്റ് പീറ്റേഴ്സ്ബർഗിന്റെ ലേബലും പതിച്ചിരുന്നു. ദേഹത്തെ കെട്ടും ക്യാമറയുടെ ഭാഗവും പിന്നീട് ഊരിമാറ്റി. ഗവേഷണ ആവശ്യത്തിനല്ല ഇത് ഉപയോഗിക്കുന്നതെന്നതു പ്രാഥമിക പരിശോധനയില്‍ തന്നെ വ്യക്തമായി. മറിച്ച് റഷ്യൻ നാവികസേനയാണ് ഇതിനു പിന്നിലെന്നതും വ്യക്തം. തിമിംഗലത്തെ കണ്ടെത്തിയ പ്രദേശത്തു റഷ്യയ്ക്കൊരു നാവികകേന്ദ്രം ഉണ്ടെന്നതാണു സംശയത്തിനു ബലമേകുന്നത്.

‘തിമിംഗലത്തിന്റെ ദേഹത്തിനു ചുറ്റും ശക്തിയേറിയ കെട്ടാണുണ്ടായിരുന്നത്. അതു സ്വയം അഴിഞ്ഞുപോകില്ല. ബലമായി തിമിംഗലത്തെ പിടിച്ചു കടിഞ്ഞാൺ കൊളുത്ത് ഇളക്കിയെടുക്കാനുമാകും. ഒപ്പമുള്ള ഗോപ്രോ ക്യാമറ ഹോൾഡറിൽ അതു സെന്റ് പീറ്റേഴ്സ്ബർഗിൽ നിർമിച്ചതാണെന്നു വ്യക്തമാണ്’– സമുദ്ര ശാസ്ത്രജ്ഞനും ട്രോംസോ സർവകലാശാല പ്രഫസറുമായ ആദൻ റിക്കാർഡ്സൺ പറയുന്നു.

യുദ്ധമുന്നണിയിൽ തിമിംഗലം ഉൾപ്പെടെയുള്ള ജീവികളെ ഉപയോഗിക്കുന്നതായി റഷ്യ സമ്മതിച്ചിട്ടുണ്ട്. ‘ചാരപ്പണിക്കായി ഈ ജീവിയെ ഞങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിലൊരു മൊബൈൽ ഫോൺ നമ്പർ രേഖപ്പെടുത്തി ഈ നമ്പരിലേക്കു ദയവായി വിളിക്കുക എന്നൊരു സന്ദേശം ചേർക്കണമായിരുന്നോ’– തിമിംഗലത്തെ സംബന്ധിച്ച് റഷ്യൻ മാധ്യമ പ്രവർത്തകനായ ഗോവ്‌രിത് മോസ്ക്വായുടെ ചോദ്യത്തോടു റഷ്യൻ സേനയിലെ കേണൽ വിക്‌തർ ബരാനെറ്റ്സ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. റഷ്യയ്ക്കു ‘സൈനിക തിമിംഗല’ങ്ങളുണ്ട്. പക്ഷേ അക്കാര്യം പറഞ്ഞുനടക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കേണൽ വ്യക്തമാക്കി.

ADVERTISEMENT

ക്രിമിയയിലെ സെവാസ്റ്റോപ്പോളിൽ തിമിംഗല സേനയ്ക്കായി പ്രത്യേക കേന്ദ്രമുണ്ട് റഷ്യയ്ക്ക്. കടൽ നിരീക്ഷിക്കുക, അപകട മുന്നറിയിപ്പ് നൽകുക, ചാരന്മാരായ വിദേശ മുങ്ങൽ വിദഗ്ധരെ ഇല്ലാതാക്കുക, വിദേശ കപ്പലുകളുടെ അടിത്തട്ടിൽ മൈനുകൾ സ്ഥാപിക്കുക തുടങ്ങിയ നിരവധി പരിശീലനങ്ങൾ‌ തിമിംഗലങ്ങൾക്കു നൽകുന്നുണ്ട്. യുക്രേനിയയുടെ അധീനതയിലായിരുന്നു ക്രിമിയയിലെ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. എന്നാൽ 2014ൽ റഷ്യൻ നാവികസേന ഈ കേന്ദ്രം പിടിച്ചെടുക്കുകയായിരുന്നു.

ഡോൾഫിനുകളെപ്പോലെ മനുഷ്യരുമായി എളുപ്പം ഇണങ്ങിച്ചേരുന്നവയാണ് ആർട്ടിക് സമുദ്രഭാഗത്തു കാണുന്ന ബെലൂഗ തിമിംഗലങ്ങൾ. നല്ല ബുദ്ധിശക്തിയാണ്. നായ്ക്കളെ പരിശീലിക്കുന്ന പോലെ കൃത്യമായി പഠിപ്പിക്കാനും ലക്ഷ്യം കൈവരിക്കാനും ഇവയ്ക്കു സാധിക്കും– പ്രഫ. റിക്കാഡ്സൺ ചൂണ്ടിക്കാട്ടി. എന്നാൽ ‘പറഞ്ഞു’ നൽകുന്ന കമാൻഡുകൾ അധികനേരം ഓർത്തിരിക്കാൻ ബെലൂഗയ്ക്കാകില്ല. ആംഗ്യഭാഷയോടാണു പ്രിയം. തണുപ്പ് കൂടിയ ആർട്ടിക് പ്രദേശത്തു ദീർഘനേരം നിൽക്കുന്നതിനും ഇവയ്ക്കു പ്രശ്നങ്ങളുണ്ട്. അതിനാൽത്തന്നെ സൈനിക ആവശ്യത്തിനായി റഷ്യ കൂടുതലായും ഉപയോഗിക്കുന്നത് ഡോൾഫിനുകളെയും സീലുകളെയുമാണ്.

മുർമാൻസ്ക് സാമുദ്രിക ജീവശാസ്ത്ര ഗവേഷണ കേന്ദ്രത്തിൽ നിന്ന് ജലജീവികള്‍ക്കുള്ള പരിശീലനത്തിന്റെ വിവരങ്ങൾ റഷ്യ തന്നെയാണു പുറത്തുവിട്ടത്. സർക്കാർ പുറത്തു വിട്ട രേഖകൾ പ്രകാരം 2016ൽ മോസ്കോയിലെ ഉട്രിഷ് ഡോൾഫിനേറിയത്തിൽ നിന്നു പ്രതിരോധ വകുപ്പ് അഞ്ച് കുപ്പിമൂക്കൻ ഡോൾഫിനുകളെ വാങ്ങിയിട്ടുണ്ട്. മൂന്നു മുതൽ അഞ്ചു വയസ്സു വരെ പ്രായമുള്ള ഇവയ്ക്കു വേണ്ടി ചെലവാക്കിയതാകട്ടെ 16.2 ലക്ഷത്തിലേറെ രൂപയും. ടോർപിഡോകളും കടൽമൈനുകളും കടലിൽ 120 മീറ്റർ വരെ താഴേക്കു നീന്തി കണ്ടെത്താനുള്ള ശേഷിയുണ്ട് ഡോൾഫിനുകൾക്കും സീലുകൾക്കും.

1990കൾ വരെ കടലിലെ സസ്തനികളെ ഉപയോഗിച്ചുള്ള ചാരപ്രവൃത്തി റഷ്യ നടത്തിയിരുന്നു. അതു നിർത്തലാക്കിയെങ്കിലും 2017ൽ റഷ്യ ഒരു കാര്യം പുറത്തുവിട്ടു– സൈനിക ആവശ്യത്തിനു വേണ്ടി തങ്ങൾ ബെലൂഗ തിമിംഗലങ്ങളെയും സീലുകളെയും കുപ്പിമൂക്കൻ ഡോൾഫിനുകളെയും പരിശീലിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതായിരുന്നു പ്രതിരോധ വകുപ്പിനു കീഴിലുള്ള സ്വെസ്ദ ചാനലിലെ റിപ്പോർട്ട്. ആർട്ടിക് പ്രദേശത്തെ കടലിലായിരിക്കും ഇവയെ വിന്യസിക്കുക. റഷ്യയ്ക്കു നേരെ ചാര പ്രവർത്തനവുമായി മുങ്ങാംകുഴിയിട്ടു വരുന്ന വിദേശ ഡൈവർമാരെ ഉൾപ്പെടെ ലക്ഷ്യമിട്ടൊരു മുന്നറിയിപ്പായിരുന്നു അത്.

ADVERTISEMENT

സോവിയറ്റ് കാലത്ത് അടച്ചിട്ട ആർട്ടിക് തീരത്തോടു ചേർന്നുള്ള മൂന്നു സൈനിക കേന്ദ്രങ്ങളും ഇക്കഴിഞ്ഞ മൂന്നു വർഷത്തിനിടെ പ്രസിഡന്റ് വ്ളാദിമിർ പുടിൻ തുറന്നു. ഈ നാവികകേന്ദ്രങ്ങളിലെ ‘കാവൽക്കാരായാണ്’ മിക്കവാറും ബെലൂഗ തിമിംഗലങ്ങളെ ഉപയോഗിക്കുക. കേന്ദ്രങ്ങൾക്കു സമീപത്തേക്ക് കടലിനടിയിലൂടെയും ബോട്ടുകളിലുമെല്ലാം എത്തുന്ന ‘വിദേശികളെ’ തിരിച്ചറിഞ്ഞ് റിപ്പോർട്ട് ചെയ്യുകയെന്നതാണ് ജോലി. അതിനാണു ഗോപ്രോ ക്യാമറകളും. കരയിലിരുന്നു ക്യാമറയിലെ കാഴ്ചകൾ വിശകലനം ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. റഷ്യയുടെ മുങ്ങൽ വിദഗ്ധർക്കു വഴികാട്ടാനും വേണമെങ്കിൽ തങ്ങൾക്ക് എതിരെ വരുന്ന ചാരനെ കൊന്നൊടുക്കാനും വരെ ശേഷിയുള്ള പരിശീലനം ഈ ജീവികൾക്കു നൽകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

റഷ്യ മാത്രമല്ല യുഎസും കടൽ ജീവികളെ ചാരവൃത്തിക്കായി ഉപയോഗിക്കുന്നുണ്ട്. തിമിംഗലം, ഡോൾഫിൻ, കടൽക്കുതിര, സീൽ തുടങ്ങിയവയെ ശീതയുദ്ധ കാലത്തും വിയറ്റ്നാം, ഇറാഖ് യുദ്ധങ്ങളിലും സൈന്യം ഉപയോഗിച്ചിരുന്നു. കലിഫോർണിയയിലെ സാൻ ഡിയാഗോയിലാണു നേവി മറൈൻ മാമൽ പോഗ്രാം എന്ന പേരിൽ യുഎസ് സേന ജലജീവികളെ പരിശീലിപ്പിക്കുന്നത്.

English Summary: Norway finds 'Russian spy beluga whale' off Arctic coast