കൊളംബോ∙ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ 250-ലേറെ പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കേരളത്തിലും കശ്മീരിലും എത്തിയിരുന്നുവെന്ന് ലങ്കന്‍ സൈനിക മേധാവി ലഫ്. ജനറല്‍ മഹേഷ് സേനാനായകെ വ്യക്തമാക്കി. | Srilanka Blast | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളംബോ∙ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ 250-ലേറെ പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കേരളത്തിലും കശ്മീരിലും എത്തിയിരുന്നുവെന്ന് ലങ്കന്‍ സൈനിക മേധാവി ലഫ്. ജനറല്‍ മഹേഷ് സേനാനായകെ വ്യക്തമാക്കി. ലങ്കന്‍ ആക്രമണത്തില്‍ കേരളബന്ധം ശ്രീലങ്കന്‍ സേന സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് ലങ്കന്‍ കരസേനാ മേധാവി ഇക്കാര്യം വ്യക്തമാക്കിയത്. 

'ആക്രമണത്തില്‍ പങ്കെടുത്തവരും പിന്നില്‍ പ്രവര്‍ത്തിച്ചവരും ഇന്ത്യയിലേക്കു പോയിട്ടുണ്ടെന്ന് ലഫ്. ജനറല്‍ മഹേഷ് സേനാനായകെ പറഞ്ഞു. അവര്‍ കശ്മീര്‍, ബെംഗളൂരു എന്നിവിടങ്ങളിലെത്തി. തുടര്‍ന്ന് അവര്‍ കേരളത്തിലേക്കു പോയി. ഇതാണു തങ്ങളുടെ കൈയ്യിലുള്ള വിവരമെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

എന്തൊക്കെ കാര്യങ്ങളാണ് അവര്‍ കശ്മീരിലും കേരളത്തിലും ചെയ്തതെന്ന ചോദ്യത്തിന് കൃത്യമായി അറിയില്ല, എന്നാല്‍ പരിശീലനത്തിനോ രാജ്യത്തിനു പുറത്തുള്ള മറ്റു സംഘടനകളുമായി ബന്ധപ്പെടാനോ ആയിരിക്കാമെന്ന് ഉറപ്പുണ്ടെന്നും ലങ്കന്‍ സൈനികമേധാവി പറഞ്ഞു. 

സ്‌ഫോടനത്തിനു നേതൃത്വം നല്‍കിയവര്‍ നടത്തിയ യാത്രകള്‍ പരിശോധിച്ചാല്‍ ആക്രമണത്തിനു രാജ്യാന്തര സഹായം ലഭിച്ചിട്ടുണ്ടെന്നു വിലയിരുത്താന്‍ കഴിയുമെന്നും ലഫ്. ജനറല്‍ മഹേഷ് സേനാനായകെ പറഞ്ഞു.

ADVERTISEMENT

രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരം ക്രോഡീകരിക്കുന്നതിലും നടപടിയെടുക്കുന്നതിലും പറ്റിയ വീഴ്ചയ്ക്ക് രാഷ്ട്രീയനേതൃത്വം ഉള്‍പ്പെടെ എല്ലാവരും ഉത്തരവാദികളാണ്. കഴിഞ്ഞ പത്തു വര്‍ഷമായി ആവോളം സ്വാതന്ത്ര്യവും സമാധാനവും കളിയാടുന്ന രാജ്യമായതുകൊണ്ടാവാം ശ്രീലങ്ക ആക്രമണത്തിനു തിരഞ്ഞെടുത്തത്. 30 വര്‍ഷത്തെ സംഭവങ്ങള്‍ ജനം മറന്നു കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യം ആസ്വദിച്ച ജനങ്ങള്‍ സുരക്ഷ അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

English Summary: Easter Bombing Suspects Visited Kashmir, Kerala To 'Receive Training', Says Sri Lanka Army Chief