കൊച്ചി∙ പാലാരിവട്ടം മേല്‍പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ഉന്നതതല വിദഗ്ധസമിതി രൂപീകരിക്കും. പാലം അറ്റകുറ്റപ്പണിയുടെ സാങ്കേതിക പ്രവര്‍ത്തികളില്‍ സഹായിക്കുന്നതിനാണു സമിതി. വിദഗ്ധരായ മൂന്നു ചീഫ് എന്‍ജിനിയര്‍മാരായിരിക്കും സമിതിയിലെ അംഗങ്ങള്‍... Serious flaws in Palarivattom flyover works; Govt appoints expert committee.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പാലാരിവട്ടം മേല്‍പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ഉന്നതതല വിദഗ്ധസമിതി രൂപീകരിക്കും. പാലം അറ്റകുറ്റപ്പണിയുടെ സാങ്കേതിക പ്രവര്‍ത്തികളില്‍ സഹായിക്കുന്നതിനാണു സമിതി. വിദഗ്ധരായ മൂന്നു ചീഫ് എന്‍ജിനിയര്‍മാരായിരിക്കും സമിതിയിലെ അംഗങ്ങള്‍. 

പാലാരിവട്ടം മേല്‍പാലത്തിന്റെ പുനഃസ്ഥാപനം നൂറുശതമാനം കുറ്റമറ്റരീതിയില്‍ നടത്തുന്നതിനാണ് സര്‍ക്കാര്‍ മൂന്നംഗ ഉന്നതതല വിദഗ്ധ സമിതി രൂപീകരിക്കുന്നത്. പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ണമായും ശാസ്ത്രീയമായാണ് നടക്കുന്നതെന്ന് ഈ സമിതി ഉറപ്പാക്കും. മദ്രാസ് ഐഐടിയുമായി സഹകരിച്ചായിരിക്കും സമിതി പ്രവര്‍ത്തിക്കുന്നത്. 

ADVERTISEMENT

പാലാരിവട്ടം, ഏനാത്ത് പാലങ്ങള്‍ക്കുണ്ടായ തകരാറിന്റെ പശ്ചാത്തലത്തില്‍ കരാറുകാരും എന്‍ജിനീയര്‍മാരും ജാഗ്രത പാലിക്കണമെന്നു പൊതുമരാമത്തു മന്ത്രി ജി.സുധാകരന്‍ നിര്‍ദേശിച്ചു. പാലങ്ങളുടെ ശക്തി, സൗന്ദര്യം, ദീര്‍ഘായുസ് എന്നിവ ഉറപ്പാക്കണം. ഇക്കാര്യത്തില്‍ ഓവര്‍സിയര്‍ക്കും ഉത്തരവാദിത്വമുണ്ട്. കരാറുകാര്‍ കൃത്യമായി പാലം നിര്‍മിക്കണം, നിര്‍മാണം നീട്ടിക്കൊണ്ടുപോകുന്നത് അനുവദിക്കില്ല. അപാകതകള്‍ എന്‍ജിനീയര്‍മാരുമായി ചര്‍ച്ചചെയ്ത് പരിഹരിച്ച് മുന്നോട്ടു പോകണം. 

പാലം നിര്‍മാണത്തില്‍ അപാകത കാട്ടുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി നടപടിയെടുക്കുന്ന കാര്യം പൊതുമരാമത്ത് വകുപ്പ് പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം നിയമവകുപ്പുമായി ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.  

ADVERTISEMENT

English Summary: Serious flaws in Palarivattom flyover works; Govt appoints expert committee