ഹയർ സെക്കൻഡറി ഫലം പ്രഖ്യാപിച്ചു; 84.33% വിജയം: പ്ലസ് വണ്‍ ക്ലാസ് ജൂണ്‍ 3-ന് തുടങ്ങും
തിരുവനന്തപുരം ∙ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം പേർ വിജയിച്ചു. 3,11,375 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വൊക്കേഷനൽ.. higher Secondary exam results . VHSE Results . plus Two Results

തിരുവനന്തപുരം ∙ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം പേർ വിജയിച്ചു. 3,69,238 പേർ പരീക്ഷയെഴുതിയതിൽ 3,11,375 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വൊക്കേഷനൽ ഹയർ സെക്കൻഡറി, ടെക്നിക്കൽ ഹയർ സെക്കൻഡറി, ആർട് ഹയർ സെക്കൻഡറി പരീക്ഷാഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 83.75 ശതമാനമായിരുന്നു.
വിജയശതമാനം ഏറ്റവും കൂടുതൽ കോഴിക്കോട്ട് (87.44%), കുറവ് പത്തനംതിട്ടയിൽ (78%). 79 സ്കൂളുകൾ 100 ശതമാനം വിജയം നേടി. സർക്കാർ സ്കൂളുകളിൽ 83.04, എയ്ഡഡ് സ്കൂളുകള്‍ 86.36, അൺ എയ്ഡഡ് 77.34 ശതമാനം എന്നിങ്ങനെയാണ് വിജയം. 14,244 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. 183 വിദ്യാർഥികൾ 1200ൽ 1200 മാർക്ക് നേടി ഒന്നാമതെത്തി.
വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 80.07 ശതമാനമാണ് വിജയം. 23 സ്കൂളുകൾ 100 ശതമാനം വിജയം നേടി. 63 പേരാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്.
∙ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 15
∙ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 10 മുതൽ 17 വരെ
∙ പ്രായോഗിക പരീക്ഷ മേയ് 30, 31 തീയതികളിൽ
∙ പുനർമൂല്യനിർണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 15
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകൾ വെള്ളിയാഴ്ച മുതൽ നൽകാം. ട്രയൽ അലോട്ട്മെന്റ് 20നും ആദ്യ അലോട്ട്മെന്റ് 24നും പുറത്തിറക്കും. ക്ലാസുകൾ ജൂൺ മൂന്നിന് തുടങ്ങും. ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ ഒന്നിച്ച് അധ്യയനം തുടങ്ങുന്നത് ചരിത്രത്തിലാദ്യമായിട്ടാണ്. ജൂലൈ 5ന് പ്രവേശന നടപടികള്‍ അവസാനിക്കും.
www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.kerala.gov.in, www.results.kite.kerala.gov.in, www.vhse.kerala.gov.in, www.results.kerala.nic.in, www.results.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭിക്കും.
prd live, Saphalam 2019, iExaMS എന്നീ മൊബൈൽ ആപ്പുകളിലും ലഭ്യമാകും. prd live ഗൂഗിൾ പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാണ്; മറ്റുള്ളവ പ്ലേസ്റ്റോറിൽ മാത്രം.