അട്ടപ്പാടിയിൽ നവജാത ശിശുവിനെ കാട്ടിലെ തോട്ടിൽ ഉപേക്ഷിച്ച കേസിൽ മാതാവിന് 5 വർഷം കഠിന തടവും 10,000രൂപ പിഴയും വിധിച്ചു... Abandoned newborn child: mother gets confinement

അട്ടപ്പാടിയിൽ നവജാത ശിശുവിനെ കാട്ടിലെ തോട്ടിൽ ഉപേക്ഷിച്ച കേസിൽ മാതാവിന് 5 വർഷം കഠിന തടവും 10,000രൂപ പിഴയും വിധിച്ചു... Abandoned newborn child: mother gets confinement

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ അട്ടപ്പാടിയിൽ നവജാത ശിശുവിനെ കാട്ടിലെ തോട്ടിൽ ഉപേക്ഷിച്ച കേസിൽ മാതാവിന് 5 വർഷം കഠിന തടവും 10,000രൂപ പിഴയും വിധിച്ചു. അഗളി കൊട്ടമേട് സ്വദേശിനി മരതക (52)lത്തെയാണു പാലക്കാട് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ശിക്ഷിച്ചത്. 2012 ഓഗസ്റ്റ് 15നാണു കേസിനാസ്പദമായ സംഭവം. 

മരതകം പ്രസവിച്ച ഉടൻ ഭൂതിവഴി ഊരിനടുത്തുള്ള കാട്ടിൽ 12 അടിയോളം താഴ്ചയുള്ള തോട്ടിലേക്കു പെൺകുട്ടിയെ എറിഞ്ഞുകളഞ്ഞു എന്നാണു കേസ്. വന്യമൃഗങ്ങളുള്ള കാട്ടിൽ 2 ദിവസം കുട്ടി ജീവനോടെ കിടന്നു. ഓഗസ്റ്റ് 15ന് ഉച്ചയോടെ ആടുമേയ്ക്കാനെത്തിയ ഊരിലെ പാപ്പാൾ എന്ന സ്ത്രീ കുഞ്ഞിന്റെ കരച്ചിൽ കേട്ടു നാട്ടുകാരെയും അഗളി പൊലീസിനെയും വിവരം അറിയിച്ചു. 

ADVERTISEMENT

ശരീരമാസകലം പുഴുവരിച്ചു ഗുരുതരാവസ്ഥയിൽ മുൾപടർപ്പിൽ കിടന്ന കുഞ്ഞിനെ പൊലീസ് അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിക്കു പൂർണ ആരോഗ്യം വന്നതിനു ശേഷം ആശുപത്രിയിൽവച്ചു പൊലീസ് ശിശു സംരക്ഷണ സമിതി മുഖേന മലമ്പുഴയിലെ പ്രോവിഡൻസ് ഹോമിനു കുഞ്ഞിനെ കൈമാറി. 

സ്വാതന്ത്ര്യ ദിനത്തിൽ കണ്ടെത്തിയ കുഞ്ഞിനു പൊലീസ് സ്വതന്ത്ര എന്ന പേരുമിട്ടു. അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡിഎൻഎ പരിശോധനയുൾപ്പെടെയുള്ള ശാസ്ത്രീയ മാർഗങ്ങളിലൂടെയാണു കുറ്റകൃത്യം തെളിയിച്ചത്.

ADVERTISEMENT

English summary: Abandoned newborn child: mother gets confinement

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT