‘എല്ലാം എന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചു’: തെളിവായി ലേഖയുടെ നോട്ട്ബുക്കും
തിരുവനന്തപുരം∙ നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത് വീട്ടമ്മയും മകളും ആത്മഹത്യചെയ്ത സംഭവത്തില്‍ ലേഖയുടെ നോട്ട്ബുക്ക് കണ്ടെത്തി. കുടുംബപ്രശ്നങ്ങളുണ്ടെന്നു ബുക്കില്‍ പരാമര്‍ശമുണ്ട്. വരവ് ചെലവു കണക്കുകളും വീട്ടിലെ മറ്റുകാര്യങ്ങളും കാലങ്ങളായി .Neyyattinkara twin suicide:note book recovered from house.

തിരുവനന്തപുരം∙ നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത് വീട്ടമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലേഖയുടെ നോട്ട്ബുക്ക് കണ്ടെത്തി. കുടുംബ പ്രശ്നങ്ങളുണ്ടെന്നു ബുക്കില്‍ പരാമര്‍ശമുണ്ട്. വരവു ചെലവു കണക്കുകളും വീട്ടിലെ മറ്റുകാര്യങ്ങളും കാലങ്ങളായി ലേഖ കുറിച്ചിട്ടിരുന്ന നോട്ട്‌ബുക്കാണു പൊലീസ് കണ്ടെത്തിയത്.
എന്നും കുടുംബ വഴക്ക് പതിവായിരുന്നുവെന്നു ബുക്കിൽ വ്യക്‌തമായ സൂചനയുണ്ട്. ഗള്‍ഫില്‍നിന്നയച്ച പണം എന്തു ചെയ്തെന്നു ചോദിച്ചു ഭര്‍ത്താവ് കുറ്റപ്പെടുത്തിയതായും ആർക്കാണു പണം കൊടുത്തതെന്നു ചോദിച്ചതായും ലേഖ കുറിച്ചു. എല്ലാം തന്റെ തലയിൽ കെട്ടിവയ്ക്കാനാണു ശ്രമം– ലേഖ ബുക്കിൽ പറയുന്നു.
മകളുടെ വിദ്യാഭ്യാസത്തിനും ജപ്തി ഒഴിവാക്കുന്നതിനും വീടു വില്‍ക്കണമെന്ന നിലപാടിലായിരുന്നു ലേഖ. എന്നാല്‍ ഭര്‍ത്താവിന്റെ അമ്മ ഇതിന് അനുവദിച്ചില്ല. വീട്ടില്‍ ജപ്തി നോട്ടിസ് വരുമ്പോള്‍ പൂജ നടത്തുകയായിരുന്നു പതിവ്. മരണത്തിനു മണിക്കൂറുകള്‍ക്കു മുന്‍പും ലേഖയെ ഭര്‍ത്താവും അമ്മയും മാനസികമായി പീഡിപ്പിച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ലേഖയെ പണ്ടും ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു
വസ്‌തു വില്‍പന നടക്കാതിരിക്കാന്‍ അമ്മയുമായി ചേർന്നു മന്ത്രവാദം നടത്തിയെന്നും ആത്മഹത്യ നടന്ന ദിവസം ഉച്ചയ്ക്കു അമ്മ ലേഖയുമായി വഴക്കിട്ടുവെന്നും ചന്ദ്രന്‍റെ മൊഴിയിലുണ്ട്. ‘പോയി മരിച്ചു കൂടെ’ എന്ന് അമ്മ ലേഖയോടു ചോദിച്ചതായും ചന്ദ്രന്‍ വെളിപ്പെടുത്തി.
കോട്ടൂരുള്ള മന്ത്രവാദിയാണു സ്ഥിരമായി പൂജ നടത്തിയിരുന്നത്. അരഭിത്തിക്കു മുകളില്‍ ടാര്‍പ്പോളിന്‍ വിരിച്ച സ്ഥലത്താണു പൂജ. ബാങ്കില്‍നിന്നു ജപ്തി നോട്ടിസെത്തിയാല്‍ അത് ഇവിടെ പൂജിക്കും. പൂജ നടത്തിയാല്‍ പ്രശ്നങ്ങളെല്ലാം മാറുമെന്നാണു ചന്ദ്രനും അമ്മയും വിശ്വസിച്ചിരുന്നത്.
English Summary: Neyyattinkara twin suicide:note book recovered from house