വീരശൂര‌ പോരാളികൾ മുഖാമുഖം പോരാടിയതിന്റെ ആവേശച്ചൂട് ചോരാതിരുന്ന വടകരയിൽ കെ.മുരളീധരന് 84,663 വോട്ടിന്റെ ഭൂരിപക്ഷം. മുരളി 5,26,755 വോട്ട് നേടിയപ്പോൾ രണ്ടാമതെത്തിയ പി.ജയരാജന്റെ സമ്പാദ്യം Election Analysis, General Election 2019, Lok Sabha Election 2019, Kerala Results, UDF, ലോക്സഭ തിരഞ്ഞെടുപ്പ് 2019, Elections 2019, Elections 2019 Analysis, Vadakara Lok Sabha Election Result, K Muralidharan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീരശൂര‌ പോരാളികൾ മുഖാമുഖം പോരാടിയതിന്റെ ആവേശച്ചൂട് ചോരാതിരുന്ന വടകരയിൽ കെ.മുരളീധരന് 84,663 വോട്ടിന്റെ ഭൂരിപക്ഷം. മുരളി 5,26,755 വോട്ട് നേടിയപ്പോൾ രണ്ടാമതെത്തിയ പി.ജയരാജന്റെ സമ്പാദ്യം 4,42,092 വോട്ട്. ബിജെപിയുടെ വി.കെ.സജീവൻ 80,128 വോട്ടുമായി മൂന്നാമതെത്തി. പി.ജയരാജൻ ഇറങ്ങിനിന്ന കടത്തനാടൻ അങ്കത്തട്ടിലേക്കു കെ.‌മുരളീധരൻ തെക്കുനിന്ന് ഒരുങ്ങിവന്നപ്പോൾ എൽഡിഎഫിനും യുഡിഎഫിനും ആകാംക്ഷയേറി. വടകര തിരിച്ചുപിടിക്കാനാണു ജയരാജനെ സിപിഎം നിയോഗിച്ചത്. ‌കണ്ണൂർ ജില്ലാ സെക്രട്ടറി പദവിയൊഴിഞ്ഞ് അതിവേഗം വടകരയിലെത്തിയ ‘ടീം ജയരാജൻ’ ഉഷാറായി. മൂന്നാമങ്കത്തിനില്ലെന്നു കെപിസിസി അധ്യക്ഷനും സിറ്റിങ് എംപിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ നിലപാടെടുത്തപ്പോൾ ഒത്തൊരാളെ തേടി കോൺഗ്രസ് അലഞ്ഞു.

സ്വയം‌ ദൗത്യമേറ്റ മുരളി വട്ടിയൂർക്കാവിൽനിന്നു വണ്ടികയറി. വടകര സ്വദേശിയായ ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവനെയാണു പോരാട്ടത്തിനു കൊഴുപ്പേകാൻ എൻഡിഎ നിയോഗിച്ചത്. ലോക്സഭയിലേക്കുള്ള ആദ്യ അങ്കമായിരുന്നു ജയരാജന്റേത്. കൂത്തുപറമ്പിനെ മൂന്നു തവണ നിയമസഭയിൽ പ്രതിനിധീകരിച്ചതാണു മുൻപരിചയം. 1999ൽ രാഷ്ട്രീയ എതിരാളികളുടെ വെട്ടേറ്റു കിടക്കയിലായെങ്കിലും കരുത്തനായി തിരിച്ചെത്തി. സിപിഎം ജില്ലാ സെക്രട്ടറിയായി 8 വർഷം കണ്ണൂരിൽ പാർട്ടിയെ നയിച്ചു. സഹോദരി സതീദേവി മത്സരിച്ചപ്പോൾ ഉൾപ്പെടെ വടകര മണ്ഡലത്തെ അടുത്തറിയാം. വടകരയിലേക്ക് ആരും തയാറാകാതിരുന്നപ്പോൾ വെല്ലുവിളി ഏറ്റെടുത്തു വീരനായകനായാണു മുരളി വന്നത്. മൂന്നു തവണ കോഴിക്കോടിനെ ലോക്സഭയിൽ പ്രതിനിധീകരിച്ച മുരളിക്കു ജയവും (മൂന്നു തവണ എംപി, വട്ടിയൂർക്കാവിൽനിന്നു രണ്ടു തവണ എംഎൽഎ) തോൽവിയും (ലോക്സഭയിലേക്കു മൂന്നു തവണ, നിയമസഭയിലേക്കു രണ്ടു തവണ) ഒരുപോലെ പരിചിതമായിരുന്നു.

ADVERTISEMENT

നിലപാടുകളിലെ വ്യക്തതയും ഇടപെടലുകളിലെ തന്ത്രജ്ഞതയും മുരളിയെ ഗ്രൂപ്പുകൾക്ക് അതീതനാക്കി. അക്രമ രാഷ്ട്രീയത്തിനെതിരായ തേരു തെളിച്ച് വടകരയിൽനിന്നു പാർലമെന്റിലേക്കു പോകാൻ മുരളിക്കേ കഴിയുകയുള്ളൂവെന്നു വിശ്വസിച്ച പ്രവർത്തകർ രാജകീയ വരവേൽപാണു നൽകിയത്. ശബരിമല വിഷയത്തിലെ ഇടപെടലുകളും അക്രമ രാഷ്ട്രീയത്തിനെതിരായ വികാരവുമായിരുന്നു ബിജെപിയുടെ പ്രതീക്ഷകൾ. സജീവൻ ഒരുവട്ടം കൂടി മത്സരത്തിനിറങ്ങിയപ്പോൾ മികച്ച പോരാട്ടമാണു പാർട്ടി ഉദ്ദേശിച്ചത്. ആർഎസ്എസിലൂടെ പൊതുരംഗത്തെത്തിയ സജീവൻ 4 വർഷമായി ബിജെപിയുടെ സംസ്ഥാന നേതാവാണ്.

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി നിയമസഭാ മണ്ഡലങ്ങളിലും കോഴിക്കോട്ടെ വടകര, കൊയിലാണ്ടി, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളിലുമായി വടകര ലോക്സഭാ മണ്ഡലം പരന്നു കിടക്കുന്നു. 1971 മുതൽ വ്യത്യസ്ത മുന്നണികളിലായി 6 തവണ കെ.പി.ഉണ്ണിക്കൃഷ്ണനെ കടാക്ഷിച്ചു. 1996ൽ ഉണ്ണിക്കൃഷ്ണനെ സിപിഎമ്മിലെ ഒ.ഭരതൻ തോൽപിച്ചു. '98ലും '99ലും സിപിഎമ്മിലെ എ.കെ.പ്രേമജത്തിനൊപ്പമായിരുന്നു വടകര. 2004ൽ 1.30 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പി.സതീദേവി ജയിച്ചു. 1980ൽ തോറ്റു മടങ്ങിയ വടകര ചോമ്പാലക്കാരൻ മുല്ലപ്പള്ളി രാമചന്ദ്രൻ 2009ൽ തിരിച്ചെത്തിയപ്പോൾ കോൺഗ്രസ് മണ്ഡലം പിടിച്ചെടുത്തു. അരലക്ഷത്തിലധികം വോട്ടായിരുന്നു ഭൂരിപക്ഷം.

ADVERTISEMENT

ടി.പി.ചന്ദ്രശേഖരന്റെ വധത്തിനുശേഷം നടന്ന 2014 ലെ വോട്ടെടുപ്പിൽ എ.എൻ.ഷംസീറിനെ തോൽപിച്ചാണു മുല്ലപ്പള്ളി ഡൽഹിയിലെത്തിയത്. വടകരയിലെ ഭൂരിഭാഗം നിയമസഭാ മണ്ഡലങ്ങളും തദ്ദേശ സ്ഥാപനങ്ങളും ഇടതിനൊപ്പം. കുറ്റ്യാടിയൊഴികെ എല്ലായിടത്തും എൽഡിഎഫ് എംഎൽഎമാർ. തലശ്ശേരി, കൂത്തുപറമ്പ്, പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളിൽ സിപിഎമ്മും വടകരയിൽ ജെഡിഎസും നാദാപുരത്തു സിപിഐയും വെന്നിക്കൊടി പാറിച്ചു. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയാണു യുഡിഎഫ് വോട്ടു ചോദിച്ചത്. ലീഗിന്റെയും ആർഎംപിയുടെ പിന്തുണയും ശബരിമല വിഷയത്തിലെ മുരളിയുടെ നിലപാടുകളും അനുകൂലമായെന്നു യുഡിഎഫ് കണക്കാക്കുന്നു.

10 വർഷം വികസനകാര്യത്തിൽ കോൺഗ്രസ് മണ്ഡലത്തെ പിന്നോട്ടു നടത്തിയെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. സാന്ത്വനപരിചരണരംഗത്ത് ജയരാജൻ കണ്ണൂരിൽ നടത്തുന്ന പ്രവർത്തനങ്ങളെ വോട്ടർമാർ അംഗീകരിക്കുമെന്നും ലോക്താന്ത്രിക് ജനതാദളിന്റെ പിന്തുണ തുണയ്ക്കുമെന്നും കണക്കുകൂട്ടി. മോദി പ്രഭാവം വോട്ട് ശതമാനം കൂട്ടുമെന്നായിരുന്നു ബിജെപിയുടെ ചിന്ത. 2014ൽ മുല്ലപ്പള്ളി നേടിയത് 4,16,479 വോട്ട്; ഭൂരിപക്ഷം 3,306. സിപിഎമ്മിലെ എ.എൻ.ഷംസീർ 4,13,173 വോട്ടും ബിജെപിയിലെ വി.കെ.സജീവൻ 76,313 വോട്ടും സ്വന്തമാക്കി.

ADVERTISEMENT

English Summary: Vadakara Lok Sabha Election Result, K Muralidharan, Kerala Result, UDF

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT