ടൈറ്റാനിയം അഴിമതി: പരാതിക്കാരന് സെബാസ്റ്റ്യൻ ജോർജിനെ തടഞ്ഞു
കണ്ണൂർ∙ മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണം അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി ലോകായുക്തയെ സമീപിച്ച് വിധി സമ്പാദിച്ച ടൈറ്റാനിയം മുൻ ഉദ്യോഗസ്ഥനും മുൻ ദേശീയ വോളിബോൾ താരവുമായ സെബാസ്റ്റ്യൻ ജോർജിനെ കമ്പനി വളപ്പിൽ കയറാൻ അനുവദിക്കാതെ തടഞ്ഞു. രാവിലെ 11 മണിയോടെയാണ് സെബാസ്റ്റ്യൻ ടൈറ്റാനിയത്തിൽ

കണ്ണൂർ∙ മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണം അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി ലോകായുക്തയെ സമീപിച്ച് വിധി സമ്പാദിച്ച ടൈറ്റാനിയം മുൻ ഉദ്യോഗസ്ഥനും മുൻ ദേശീയ വോളിബോൾ താരവുമായ സെബാസ്റ്റ്യൻ ജോർജിനെ കമ്പനി വളപ്പിൽ കയറാൻ അനുവദിക്കാതെ തടഞ്ഞു. രാവിലെ 11 മണിയോടെയാണ് സെബാസ്റ്റ്യൻ ടൈറ്റാനിയത്തിൽ എത്തിയത്.
ടൈറ്റാനിയം അഴിമതി കേസിലെ പരാതിക്കാരൻ ആയ സെബാസ്റ്റ്യന് നിരന്തര ഭീഷണികള തുടർന്ന് 2002 നവംബറിൽ സ്വയം വിരമിക്കൽ പദ്ധതി പ്രകാരം പിരിഞ്ഞ് പോരേണ്ടി വന്നിരുന്നു. വിരമിക്കുമ്പോൾ ലഭിക്കാൻ അവകാശമുള്ള ഒരു പവൻ സ്വർണ്ണ മോതിരം ആവശ്യപ്പെട്ടാണ് സെബാസ്റ്റ്യൻ ടൈറ്റാനിയത്തിൽ എത്തിയത്. വിരമിച്ച് 16 വർഷമായിട്ടും മോതിരം നൽകാൻ കമ്പനി വിസമ്മതിക്കുകയായിരുന്നു.
സിബിഐ അന്വേഷണം വരെ നടക്കുന്ന ടൈറ്റാനിയം അഴിമതി കേസിലെ പരാതിക്കാരൻ കൂടിയായതിനാൽ ടൈറ്റാനിയത്തിൽ പോകാൻ പൊലീസ് സംരക്ഷണവും സെബാസ്റ്റ്യൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ 10 ന് ലോക്നാഥ് ബെഹ്‌റയ്ക്ക് നൽകിയ സംരക്ഷണ അപേക്ഷയിൽ ഒരു നടപടിയും ഉണ്ടായില്ല. ടൈറ്റാനിയം ഓഫിസിലെത്തിയ സെബാസ്റ്റ്യനെ തടഞ്ഞ കമ്പനി അധികൃതർ പൊലീസിനെ വിളിച്ചു വരുത്തി സെബാസ്റ്റ്യൻ അകത്ത് കയറാതെ തടസപ്പെടുത്തുകയും ചെയ്തു. അഴിമതി കേസ് തുടരുമെന്നും ടൈറ്റാനിയത്തെ അഴിമതിയുടെ കറവ പശുവാക്കുന്ന രാഷ്ട്രീയക്കാരെയും ഐഎഎസ് ഉദ്യോഗസ്ഥരെയും നിയമപരമായി നേരിടുമെന്നും സെബാസ്റ്റ്യൻ പറഞ്ഞു.