റീബില്ഡ് കേരള ഓഫിസ്: ദുരിതാശ്വാസ നിധിയില്നിന്ന് പണമെടുത്തിട്ടില്ലെന്ന് സിഇഒ
തിരുവനന്തപുരം∙ റീബിൽഡ് കേരള ഓഫീസ് പ്രവർത്തിക്കാനായി വാടകയ്ക്ക് എടുത്ത കെട്ടിടത്തെക്കുറിച്ചും ഓഫിസ് നിർമിക്കാനായി ചിലവഴിക്കുന്ന തുകയെക്കുറിച്ചുമുള്ള വിവാദങ്ങൾക്കു മറുപടിയുമായി സിഇഒ ഡോ.വി.വേണു. ആരോപണങ്ങൾ അവാസ്തവും തെറ്റിദ്ധാരണാജനകവുമാണെന്ന് അദ്ദേഹം പറഞ്ഞു. വേണുവിന്റെ വിശദീകരണം ഓഫിസ്

തിരുവനന്തപുരം∙ റീബിൽഡ് കേരള ഓഫീസ് പ്രവർത്തിക്കാനായി വാടകയ്ക്ക് എടുത്ത കെട്ടിടത്തെക്കുറിച്ചും ഓഫിസ് നിർമിക്കാനായി ചിലവഴിക്കുന്ന തുകയെക്കുറിച്ചുമുള്ള വിവാദങ്ങൾക്കു മറുപടിയുമായി സിഇഒ ഡോ.വി.വേണു. ആരോപണങ്ങൾ അവാസ്തവും തെറ്റിദ്ധാരണാജനകവുമാണെന്ന് അദ്ദേഹം പറഞ്ഞു.
വേണുവിന്റെ വിശദീകരണം
ഓഫിസ് സജ്ജീകരിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം ചിലവഴിക്കുന്നു എന്നും ഈ തുക ദുരിതമനുഭവിക്കുന്നവർക്ക് നൽകാൻ ജനങ്ങൾ നൽകിയ തുകയുടെ ദുർവിനിയോഗമാണെന്നുമുള്ള പ്രചരണം ശരിയല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF ) യിൽ നിന്നും ഒരു രൂപ പോലും ഓഫീസ് സജ്ജീകരിക്കുന്നതിന് ചിലവഴിക്കുന്നില്ല. ഇതിനായുള്ള തുക ഏത് അക്കൗണ്ടിൽ നിന്നു ചെലവഴിക്കണം എന്ന് സർക്കാർ ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട് .
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്നതും കൃത്യ കണക്കുകൾ സൂക്ഷിക്കുന്നതും ധനകാര്യ വകുപ്പാണ്. ഇതിൽനിന്നും 1,918 കോടി രൂപ വിവിധ ആവശ്യങ്ങൾക്കായി ജനങ്ങൾക്കു നൽകിക്കഴിഞ്ഞു. ബാക്കി തുക എത്രയെന്ന് ധനകാര്യവകുപ്പിന്റെ സിഎംഡിആർഎഫ് പേജിൽ ലഭ്യമാണ്.
വിവാദകെട്ടിടത്തിൽ ഓഫിസ് സ്ഥാപിക്കുന്നുവെന്ന പ്രചാരണവും ശരിയല്ല. സെക്രട്ടറിയേറ്റിനു സമീപമുള്ള കാൽസർ ഹെതർ കെട്ടിടത്തിൽ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി. പ്രസ്തുത സ്ഥലത്തിന്റെ ഉടമസ്ഥാവകാശം, കൈവശാവകാശം തുടങ്ങിയവ സംബന്ധിച്ച രേഖകൾ പരിശോധിക്കുകയും പ്രസ്തുത കെട്ടിടത്തിലെ ഒന്നാംനിലയുടെ ഉടമസ്ഥൻ തിരുവനന്തപുരം മുട്ടട സ്വദേശിയായ കെ.വി.മാത്യു എന്ന വ്യക്തിക്കാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.
മാത്യുവുമായി വാടകനിരക്ക്, അനുബന്ധ ചാർജുകൾ എന്നിവയിന്മേൽ ധാരണയിൽ എത്തി. ഈ സ്ഥലം സ്വകാര്യ ഭൂമിയാണ്.സർക്കാരിന്റെ പാട്ടഭൂമിയാണ് പ്രസ്തുത വസ്തു എന്നത് നുണപ്രചാരണമായി മാത്രമേ കാണാനാകൂ.
ആർകെഐ ഓഫീസിനായി 88 ലക്ഷം രൂപ ചിലവഴിക്കുന്നുവെന്ന ആരോപണവും തെറ്റിദ്ധാരണാജനകമാണ്. ആർകെഐ പ്രവർത്തനം ആരംഭിച്ചിട്ട് 8 മാസങ്ങളായി. ഇതിനിടയിൽ നാൽപ്പതിൽ ഏറേ യോഗങ്ങൾ നടന്നു. ലോകബാങ്കിന്റെയും മറ്റു അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെയും അൻപതോളം വിദഗ്ദ്ധർ കേരളം സന്ദർശിക്കുകയും സെക്രട്ടറിമാർ, വകുപ്പധ്യക്ഷർ, ഉദ്യോഗസ്ഥർ എന്നിവരുമായി നാനൂറോളം യോഗങ്ങളും ചർച്ചകളും നടത്തുകയും ചെയ്തു.
ഒരു ചിലവും ചെയ്യാതെ പരിമിതമായ സൗകര്യത്തിൽ ഈ ചർച്ചകളെല്ലാം വിജയകരമായി നടത്തിയതിന്റെ ഫലമായി ലോക ബാങ്ക്, ജർമൻ അന്താരാഷ്ട്ര ധനസഹായ സ്ഥാപനം എന്നിവയിൽ നിന്നും 3,150 കോടി രൂപയുടെ വായ്പ ലഭിക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. വായ്പ ലഭ്യമാക്കുന്ന സമയം മുതൽ വീണ്ടും നിരവധി വിദഗ്ധരുടെയും കോൺസൾറ്റൻറ്മാരുടെയും സേവനം അനിവാര്യമാണ്.
ഏകദേശം മുപ്പതോളം പേർക്ക് പ്രവർത്തിക്കാനുള്ള സൗകര്യവും, യോഗങ്ങളും ചർച്ചകളും വീഡിയോകോൺഫറൻസ് എന്നിവയും നടത്താനുള്ള സൗകര്യവും ഒരുക്കേണ്ടതുണ്ട്. പതിനായിരം കോടിയിലേറെ രൂപയുടെ പദ്ധതികൾക്ക് ചുക്കാൻ പിടിക്കേണ്ട ഒരു സ്ഥാപനത്തിനു വേണ്ട സാങ്കേതിക പാരിസ്ഥിതിക സൗകര്യങ്ങൾ ഉൾപ്പെട്ട ഓഫീസ് ആണ് സജ്ജീകരിക്കുന്നത് . ഇതിനായി ആവശ്യമാകുന്ന തുക സംസ്ഥാന സർക്കാർ കണ്ടെത്തും. അതിനായി ജനങ്ങൾ നൽകിയ ദുരിതാശ്വാസനിധിയിലെ തുക ഉപയോഗിക്കില്ല.
കേരളത്തിന്റെ ഭാവി വികസനത്തിനായി പ്രവർത്തിക്കാൻ ഉത്തരവാദിത്തപ്പെട്ട സ്ഥാപനമാണ് ആർകെഐ എന്നും തുടക്കകാലത്തു തന്നെ നുണപ്രചരണത്തിലൂടെ ഈ സ്ഥാപനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.