ആറുമാസത്തെ നീണ്ട അവധിക്ക് കലക്ടർ വാസുകി; എല്ലാവര്ക്കും നന്ദിയറിയിച്ച് പോസ്റ്റ്
തിരുവനന്തപുരം∙ രണ്ടു വർഷത്തെ സേവനത്തിനുശേഷം തിരുവനന്തപുരം കലക്ടർ വാസുകി നീണ്ട അവധിക്കു പ്രവേശിക്കുന്നു. തികച്ചും സ്വകാര്യ ആവശ്യങ്ങളെ തുടർന്ന് ആറു മാസത്തേക്കാണ്... Vasuki IAS . Thiruvananthapuram Collector to take leave

തിരുവനന്തപുരം∙ രണ്ടു വർഷത്തെ സേവനത്തിനുശേഷം തിരുവനന്തപുരം കലക്ടർ വാസുകി നീണ്ട അവധിക്കു പ്രവേശിക്കുന്നു. തികച്ചും സ്വകാര്യ ആവശ്യങ്ങളെ തുടർന്ന് ആറു മാസത്തേക്കാണ് വാസുകി അവധിക്കു പോകുന്നത്. തിരുവനന്തപുരം കലക്ടറുടെ ഫെയ്സ്ബുക് പേജിലൂടെയാണ് വിവരം പങ്കുവച്ചത്.
പോസ്റ്റിൽ പറയുന്നതിങ്ങനെ:
പ്രിയ സുഹൃത്തുക്കളെ, ഇത് തിരുവനന്തപുരത്തെ എന്‍റെ പ്രിയപ്പെട്ട ആളുകൾക്കുള്ള ചെറിയൊരു യാത്രാമൊഴിയാണ്. ഇക്കഴിഞ്ഞ രണ്ടു വർഷങ്ങൾ ഏറ്റവും അത്ഭുതകരമായതും സമ്പന്നമായ അനുഭവസമ്പത്തുള്ളതുമാണ്. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് അതിന് കാരണം. എപ്പോഴും എനിക്കൊപ്പം നിന്ന സർക്കാരിനോടും ജനങ്ങളോടും നന്ദിയുണ്ട്. മികച്ച സേവനം നടത്തിയെന്നാണ് വിശ്വസിക്കുന്നത്. എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണം.
തികച്ചും വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് ആറുമാസത്തെ നീണ്ട അവധിയിൽ പ്രവേശിക്കുന്നത്. വ്യക്തിപരമായ ആവശ്യങ്ങൾക്കായി അവധിക്ക് അപേക്ഷിച്ചിരുന്നു. അവധി അനുവദിച്ച് നൽകിയ സർക്കാരിനോട് നന്ദിയുണ്ട്. തിരുവനന്തപുരം എല്ലായ്പോഴും എന്‍റെ ഹൃദയത്തോടു ചേർന്നു നിൽക്കുന്നു. അതു തന്നെയാണ് തിരുവനന്തപുരത്ത് നിന്ന് താൻ പ്രതീക്ഷിക്കുന്നത്. പുതിയ ഊർജത്തോടെ നിങ്ങളെ സേവിക്കുന്നത് തുടരാനാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, വാസുകിയുടെ വിടപറയൽ പോസ്റ്റിനു താഴെ അവർക്ക് ആശംസകൾ അറിയിച്ചും നന്ദിയറിയിച്ചും ഒട്ടേറെ കമന്റുകളാണ് വന്നിരിക്കുന്നത്.
''നിങ്ങള്‍ എന്താണ് നിർമിക്കുന്നതെന്ന് അറിയാമോ? നിങ്ങള്‍ ചരിത്രം നിർമിക്കുകയാണ്. മലയാളികള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്ന് ലോകത്തിന് തന്നെ കാണിച്ചുകൊടുക്കുകയാണ്. സ്വാതന്ത്ര്യസമര കാലത്ത് പോരാടിയതുപോലെയാണ് ഇപ്പോള്‍ നമ്മള്‍ പ്രവര്‍ത്തിക്കുന്നത്...'' പ്രളയകാലം വൈറലാക്കിയ വാക്കുകളാണിത്. ഈ വാക്കുകൾ പ്രളയത്തെ അതിജീവിക്കാന്‍ നെട്ടോട്ടമോടിക്കൊണ്ടിരുന്നവർക്കു നൽകിയ ഊർജം ചെറുതായിരുന്നില്ല.
സുനാമി കണ്ടുമടുത്ത് മെഡിക്കൽ രംഗമുപേക്ഷിച്ച് കലക്ടറായി എത്തിയതായിരുന്നു അവർ. കേരളത്തിനൊപ്പം മലയാളികൾക്കൊപ്പം അവരെന്നുമുണ്ടായിരുന്നു.